Sun. Nov 22nd, 2026

28 വർഷമായി വേതനമില്ലാതെ പണിയെടുത്ത ശിവയ്ക്ക്നീതികിട്ടി. കഴിഞ്ഞ 28 വർഷങ്ങളായ് കല്ലായിയിൽ വേതനമില്ലാതെ പണിയെടുത്തു കൊണ്ടിരിയ്ക്കുന്ന ശിവയ്ക്ക് നീതിലഭ്യമാക്കാൻ വയനാട്ടിലെ പ്രമുഖ ആക്ടിവിസ്റ്റ് അമ്മിണി കെ വയനാടും നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെയും ചേർന്ന് നടത്തിയ ഇടപെടൽ വിജയിച്ചു.അട്ടപ്പാടി സ്വദേശി ശിവയ്ക്ക് 8.86 ലക്ഷം രൂപ നൽകാൻ ഉത്തരവായി.നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം ഈ തുക ശിവാനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് ലേബർ ഓഫീസർ നൽകിയിരിക്കുന്ന നോട്ടീസിൽ വേതനം നൽകാതെ ജോലിചെയ്യിപ്പിച്ചിരുന്ന വീട്ടുടമയായ കല്ലായി പന്നിയങ്കര ഗീതാലയത്തിൽ പികെ ഗിരീഷിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ശിവയുടെ വിവരങ്ങൾ മനുഷ്യാവകാശ പ്രവർത്തകനായ വയനാട്ടിലെ അഞ്ചുകുന്ന് സ്വദേശി ഈ ജൂൺ 9 ന് ആണ് അമ്മിണി കെ വയനാടിൻറെ ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്ന് അട്ടപ്പാടിയിലെ സഹപ്രവർത്തകരെ വിവരങ്ങൾ അറിയിക്കുകയും. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് അന്വേക്ഷണത്തിൽ വൈകാതെ ശിവയുടെ വീട് കണ്ടു പിടിച്ചു.

സഹോദരൻ മുരുകന് വാഹന അപകടത്തിൽ കാലിൽ എല്ല് പൊട്ടിയതിനാൽ നടക്കാൻ ആവില്ല.അച്ഛൻ വാർദ്ധക്യ രോഗംമൂലം പരസഹായമില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥ വളരെ ദുരിതവും പട്ടിണിയും ദാരിദ്രവും അനുഭവിക്കുന്ന കുടുംബ പശ്ചാത്തലമാണെന്നാണ് അന്വേഷണത്തിൽ മനസിലായത്. ശിവ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അവർക്ക് അപ്പോൾ അറിയില്ലായിരുന്നു. ഏതാലും ശിവ ജീവിച്ചിരിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞതിൽ ഊരിലെ ആളുകൾ വളരെ സന്തോഷത്തിലായി.

ഇവരുടെ മോചനം അവശ്യപ്പെട്ടു കൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ പ്രവർത്തകരായ ദളിത് ആക്ടിവിസ്റ്റ് അമ്മിണി വായനാടിന്റെയും ബിന്ദു അമ്മിണിയുടെയും സീനയുടെയും നേതൃത്വത്തിൽ വലിയ രാഷ്ടീയ സമർദ്ദവും സ്വാധീനങ്ങളും അതിജീവിച്ചുകൊണ്ട് നിയമനടപടികൾ സ്വീകരിക്കുകയും .പാലക്കാട് പോലീസ് മേധാവിക്കും ജില്ല കലക്ടർക്കും ലേബർ കോടതിയിലും പരാതി നൽകുകയും ആയിരുന്നു.

വീട്ടുടമയായ ഗീത നിലയത്തിലെ ഗീരിഷ് ഇടതു പക്ഷ വ്യാപരി വ്യവസായി സമിതിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.അതിനാൽ ഉന്നത സ്ഥാനങ്ങളിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം നിമിത്തം നടപടികൾ ഒച്ചിഴയുന്നതിലും സാവധാനത്തിലാണ് നീങ്ങിയത്..കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെയും മുഖ്യധാരാ മാധ്യമങ്ങളെയും സ്വാധീനിച്ച് തനിക്ക് അനുകൂലമായ പ്രചാരണങ്ങളും നടത്തിയെങ്കിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ നടത്തിയ ഇടപെടലിൻറെ വിജയം കൂടിയാണ് ശിവയ്ക്ക് ന്യായമായ വേതന കുടിശിഖ അനുവദിച്ച് ഉത്തരവാകാൻ ഇടയായത്.


</iframe