Tue. Nov 24th, 2026

ആലപ്പുഴ കലവൂരിലെ കുപ്രസിദ്ധമായ ‘കൃപാസനം’ എന്ന ആത്മീയ തട്ടിപ്പ് കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാകുകയും ആരോപണങ്ങളിൽ ചില ഉന്നത സ്ഥാനത്തിരിക്കുന്നവർ വരെ പ്രതിക്കൂട്ടിലാവുകയും ചിലസംഘടനകൾ നിയമനടപടിക്ക് മുതിരുകയും ഈ ആത്മീയ തട്ടിപ്പ് കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധവും മാർച്ചും ആഹ്വാനം ചെയ്തിരിക്കെ മുൻ‌കൂർ ജാമ്യമെന്നോണം മാപ്പുപറച്ചിലുമായി കൃപാസനം ജോസഫ് രംഗത്ത്. ശാസ്ത്രസാഹിത്യ പരിഷത്ത് ഉൾപ്പെടെ നാലോളം സംഘടനകൾ നിയമനടപടി സ്വീകരിക്കുകയും കേരളാ യുക്തിവാദിസംഘം കൃപാസനത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയും സ്ഥലം എംഎൽഎയിലേക്കും മന്ത്രിയിലേക്കും വരെ ആരോപണങ്ങൾ എത്തിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ മുൻകൂർജാമ്യം.ഇത് ഇദ്ദേഹത്തിന്റെ പത്തൊൻപതാമത്തെ അടവാന്നെന്ന് വീഡിയോയിലെ കള്ളച്ചിരിയിലും പരിഹാസത്തിൽനിന്നും തന്നെ നമുക്ക് വായിച്ചെടുക്കാം.

ഡ്രഗ്സ് ആന്റ് മാജിക്കൽ റെമെഡി ആക്റ്റ് അനുസരിച്ചും കേബിൾ നെറ്റ്വർക്ക് ടെലിവിഷൻ റൂൾസ് 1994 Act അനുസരിച്ചും അച്ചനെതിരെ കേസെടുക്കാം. വായനക്കാരെ ഒരു പത്രത്തിലൂടെ മിസ് ഗൈഡ് ചെയ്യുന്ന രീതിയിൽ വ്യാജ വാർത്ത നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് ഇന്ത്യൻ പീനൽ കോഡ് 107, 117,182 എന്നീ വകുപ്പുകൾ പ്രകാരവും ഐ.ടി.ആക്റ്റിലെ വിവിധ വകുപ്പുകൾ അനുസരിച്ചും ക്രിമിനൽ പ്രൊസീജ്യർ കോഡിലെ വകുപ്പുകളും കേരള പോലീസ് ആക്റ്റിലെ വകുപ്പുകൾ അനുസരിച്ചും കുറ്റകരമാണ് എന്നിരിക്കെ മാരാരിക്കുളം പോലീസ് പലതവണ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനാൽ കേരളയുക്തിവാദിസംഘം സംസ്ഥാനകമ്മലിറ്റി അംഗം പിപി.സുമനൻ പ്രൊഫ. ഫ്രാൻസിസ് സേവ്യർ, ലിബി.സിഎസ് എന്നിവർ ആലപ്പുഴ Judl First Class Magistrate കോടതിയിൽ ക്രിമിനൽ എംപി ഫയൽ ചെയ്തിട്ടുണ്ട്.

മുൻ‌കൂർ ജാമ്യമെന്നോണം കൃപാസനം ഡയറക്ടർ ഫാദർ വിപി ജോസഫ് ഇന്ന് യൂടൂബിലും ഫെയ്സ്ബൂക്കിലും അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോയിൽ തനിക്ക് തെറ്റുപറ്റിയതുകൊണ്ടാണ് കൃപാസനം പത്രം ഭക്ഷിച്ച് രോഗശാന്തി തേടിയവരുടെ പരസ്യം പത്രത്തിൽ ചേർത്തതെന്നും ഇനി അങ്ങനെയുള്ള കാര്യങ്ങൾ ചേർക്കുകയില്ലെന്നും പറയുന്നുണ്ട്. ഇനി പത്രം വായിക്കാനും സുവിശേഷം പ്രചരിപ്പിക്കാനും മാത്രമെ ഉപയോഗിക്കാവുവെന്നും അച്ചൻ പറയുന്നു.

പത്രം ശരീരത്തിൽ കെട്ടിവെച്ചപ്പോൾ രോഗം മാറിയെന്ന് ചില ചേട്ടത്തിമാർ പറഞ്ഞപ്പോൾ പ്രൈസ് ദ ലോർഡ് പറഞ്ഞ് താനും കയ്യടിച്ചിട്ടുണ്ടെന്നും അതുപോലെ പത്രം അരച്ച് തിന്നപ്പോൾ രോഗം മാറിയെന്നു പറഞ്ഞപ്പോൾ ആവേശം കൊണ്ട് താൻ അത് വിളിച്ചു പറഞ്ഞുവെന്നും അത്തരം സാക്ഷ്യങ്ങൾ പത്രത്തിൽ ഉൾപ്പെടുത്തിയ ഒരു വിഡ്ഡിയായിപ്പോയി താനെന്നും അച്ചൻ കുമ്പസാരിക്കുന്നുണ്ട്..പണിപാളിയപ്പോൾ അച്ചൻ വീണിടത്ത് കിടന്ന് വിദ്യ കാണിക്കുന്ന വീഡിയോയാണിത്.

പത്തു പതിനെട്ടു വർഷം മുൻപ് ചേർത്തല അർത്തുങ്കൽ തൈക്കൽ ഇടവകയിൽ ഇടവക വികാരിയായിരിക്കുമ്പോൾ ആലപ്പുഴ കാട്ടൂർ സ്വാദേശിയായ വി.പി ജോസപ്പ് അവിടെ തുടങ്ങിയ ചെറുകിട ബിസിനസാണ് ഇന്ന് കൃപാസനം എന്ന തട്ടിപ്പ് സാമ്രാജ്യമായി വളർന്നിരിക്കുന്നത്. കേരളത്തിലെ “വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലാത്ത”നിരവധി വിഡ്ഡികൾ ഇവിടെ വന്നു പോകുന്നുണ്ട്. നാഷണൽഹൈവേ സൈഡിലുള്ള ഈ തട്ടിപ്പു കേന്ദ്രത്തിലേ വാഹന ബാഹുല്യം ഹൈവേയിൽ ട്രാഫിക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

ഇടതുവലതു സര്‍ക്കാരുകള്‍ ചവിട്ടുനാടകം അടക്കമുള്ള തീരദേശ പാരമ്പര്യകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ഥാപനത്തിന് അനുവദിച്ചത്.2001ലാണ് കലവൂരിൽ തട്ടിപ്പുകേന്ദ്രം തുടങ്ങുന്നത്.സര്‍ക്കാര്‍ സഹായത്തോടെ നിലവില്‍ വന്ന കൃപാസനം, ചവിട്ടുനാടക പാരമ്പര്യ മ്യൂസിയം എന്ന ലേബലിൽ ലക്ഷക്കണക്കിന് രൂപയാണ് ചില മന്ത്രിമാരുടെ ഒത്താശയോടെ അടിച്ചുമാറ്റിയിട്ടള്ളത്. അതുകൂടാതെ കൃപാസനം മോടിപിടിപ്പിക്കാൻ ചിത്രങ്ങളും ശിൽപ്പങ്ങളുമൊക്കെ നിർമ്മിക്കാൻ ലളിതകലാ അക്കാദമിയിലെ കലാകാരന്മാരെ സർക്കാർ സൗജന്യസേവനമായി കൃപാസനത്തിന് നൽകുകയായിരുന്നു. സർക്കാർ ചിലവിൽ പൊതുസ്ഥലങ്ങളിൽ അല്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇങ്ങനെ ചെയ്യാറില്ലെങ്കിലും കൃപാസനം തട്ടിപ്പ് കേന്ദ്രത്തോടുള്ള രാഷ്ട്രീയക്കാരുടെ പ്രത്യേക വാത്സല്യം നിമിത്തം അതും സർക്കാർ ചിലവിലായിരുന്നു.കൂടാതെ ചേർത്തല പള്ളിത്തോട്ടിൽ ഈ തട്ടിപ്പുകേന്ദ്രത്തിൻറെ മറ്റൊരു ബ്രാഞ്ച് തുടങ്ങാൻ സർക്കാർ 50 ലക്ഷം രൂപ ബഡ്ജറ്റിൽ വകകൊള്ളിച്ചിരുന്നു.