ലോക്സഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക അവശിഷ്ട സി.പി.എം അംഗമാണ് എ.എം. ആരിഫ്. പക്ഷേ കുറ്റംപറയരുതല്ലോ ആലപ്പുഴക്കാർക്ക് ഇനി അഭിമാനിക്കാം. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലെത്തിയ അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലോട് വൈറൽ ആയിരിക്കുകയാണ്.
ലോക്സഭയിലെ സി.പി.എമ്മിന്റെ ചീഫ് വിപ്പ് കുടിയാണ് ആരിഫ്.കോൺസ്റ്റിറ്റ്യൂഷൻ എന്ന് നോക്കിവായിക്കാൻ അറിയാത്ത ആരിഫ് വക്കീൽ ഭഗവത് ഗീതകൊണ്ട് കനക ദുർഗ്ഗയെ അളന്നതിൽ ഇനി അത്ഭുതപ്പെടേണ്ടതില്ല കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നും ഫിഷറീസ് മിനിസ്ട്രിയെന്നും പറയാന്‍ ഉദ്ദേശിക്കുന്നിടത്ത് വാക്കുകള്‍ കിട്ടാതെ തപ്പുന്നതുമാണ് സഭയില്‍ കാണാനായത്. പ്രസംഗത്തിനിടയില്‍ ഒന്നിലേറെ തവണ ക്ഷമാപണം നടത്തേണ്ടി വന്നു ഭഗവത് ഗീതാ പണ്ഡിതനായ എ.എം. ആരിഫിന്. ഇതൊക്കെയും കൂട്ടിച്ചേര്‍ത്താണ് സൈബറിടത്തിൽ ട്രോളുകൾ നിറയുന്നത്.
കഴിഞ്ഞ ലോക്സഭയില്‍ സി.പി.എമ്മിന്റെ അംഗമായിരുന്ന പി.കെ. ശ്രീമതിയുടെ ലോക്സഭാപ്രസംഗവും ഇതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തിലും അബദ്ധങ്ങളുടെ ധാരാളിത്തമായിരുന്നു ഏറെ ശ്രീമതി ടീച്ചറും ആരിഫ് വക്കീലുമായിരുന്നു.ഇവരൊക്കെ രാഷ്ട്രീയത്തിലേക്ക് പോയത് നന്നായ. കുട്ടികളുടെയും കക്ഷികളുടെയും ഗതിയെക്കുറിച്ച് ഓർത്തുപോകുകയാണ്.
ജനങ്ങൾ അവരുടെ പ്രതിനിധികളായി ലോക്സഭയിലേക്ക് അയക്കുന്ന അംഗങ്ങള്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ കാണിക്കേണ്ട സൂക്ഷ്മതയെയും അറിവിനെയും പഠനത്തെയും കുറിച്ച് ഇത്തരം അബദ്ധ പ്രസംഗങ്ങള്‍ ചര്‍ച്ചക്ക് വഴിവെക്കുന്നുണ്ട്. ആരിഫിന്റെ പ്രസംഗം കാണാം.