Thursday, June 17, 2021

Latest Posts

CITU ജില്ലാ കമ്മിറ്റി അംഗമായ കനക ദുർഗ്ഗയ്ക്കെതിരെ താങ്കളുടെ തോന്നലുണ്ടല്ലോ, അത് ബൂർഷ്വാ ദാസ്യപ്പണി നഷ്ടപ്പെടുമോയെന്ന ഭയത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്

കനക ദുർഗ്ഗയെന്ന ധീരയായ ഇടതുപക്ഷ സഹയാത്രിക, പു.ക.സ. അംഗമായ ഒരു കവയത്രി അതിലുപരി CITU മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ ഒരു വനിതയ്ക്കെതിരെയുളള താങ്കളുടെ ‘ആ ആദ്യം മുതലേ തോന്നിയിരുന്നു’ എന്നുപറഞ്ഞ ആ തോന്നലുണ്ടല്ലോ മിസ്റ്റർ ആരിഫ് അത് ബൂർഷ്വാ ദാസ്യപ്പണി നഷ്ടപ്പെടുമോയെന്ന ഭയത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്.

“മാർക്സ് സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ” എന്നുപറഞ്ഞത് നിങ്ങളെപ്പോലുള്ള ദല്ലാളുകളോടല്ല. അവരെപ്പോലുള്ള തൊഴിലാളികളോടാണ്. ഇദ്ദേഹം മനസിലാക്കിവെച്ചിരിക്കുന്ന വർഗ്ഗം എന്താണാവോ? പാർട്ടി മെമ്പർഷിപ്പ് എടുത്തപ്പോൾ എഴുതിക്കൊടുത്ത വർഗ്ഗം സുന്നി മുസ്ളീം എന്നായിരുന്നോ? ആരിഫ് ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്നാണ് എംഎൽ എ ആയതെന്ന് അറിഞ്ഞു. ഈ ജാതി സാധനങ്ങളൊക്കെയാണോ തൊഴിലാളിവർഗ്ഗ പാർട്ടിയെന്നവകാശപ്പെടുന്ന ഒരുപാർട്ടിയുടെ ഏരിയാ സെക്രട്ടറിമാർ? കമ്യൂണിസ്റ്റ് പാർട്ടി ഫോളോ ചെയ്യുന്നത് ഭഗവത് ഗീതയല്ല ” വൈരുദ്ധ്യാധിഷ്ഠിത ഭൗതീക വാദ”മാണെന്നുള്ളത് ഗ്രൂപ്പ് മെമ്പർഷിപ്പ് കിട്ടുമ്പോഴേ മനസിലാക്കേണ്ടതാണല്ലോ? ഏരിയ സെക്രട്ടറി ആയിട്ടും അത് തിരിഞ്ഞില്ലേ?

ലിംഗ വിവേചനത്തിനെതിരെ, സ്ത്രീകളുടെ മൗലികാവകാശ ലംഘനത്തിനെതിരെ, സ്ത്രീകൾക്കെതിരെയുളള ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ വിട്ടു വീഴ്ചയില്ലാതെ പോരാടാൻ തന്നെയാണ് ഞങ്ങൾ സ്ത്രീകൾ തീരുമാനിച്ചതെന്ന് രാഷ്ട്രീയ പ്രവർത്തനം ഉപജീവനമാക്കിയ പ്രിയപ്പെട്ട ഭഗവത് ഗീതാ പണ്ഡിതനോടും സഹ പൗരൻമാരും താങ്കളെപ്പോലെ അവസരവാദികളുമായ പ്രേമചന്ദ്രനോടും, ഭക്തശിരോമണിയും അന്ധവിശ്വാസിയുമായ കടകംപളളി സുരേന്ദ്രനോടും  പ്രഖ്യാപിക്കുകയാണ്.

വിശ്വാസം അളക്കാനും, ആർത്തവം ഉണ്ടോ എന്ന് പരിശോധിക്കാനും പ്രയാർ ഗോപാലകൃഷ്ണനെപ്പോലെ മെഷീനും തയ്യാറാക്കിയിരിക്കുന്ന ആരിപ്പിന്റെ വിശ്വാസത്തിന്റെ അളവുകോൽ വീട്ടിലെ ബീവിയുടെ അടുത്ത് എടുത്താൽ മതി. ഇനി കനക ദുർഗ്ഗ ആരിഫ് ദുരാരോപണം ഉന്നയിക്കുംപോലെ ബിജെപി ബന്ധമുള്ള സ്ത്രീയാണെങ്കിൽതന്നെ അവർക്കെന്താ മൗലീകാവകാശങ്ങൾ ഇല്ലേ? ശരിക്കും ഇയാൾ എവിടെയാ എൽഎൽബി പഠിച്ചത്? കനകദുർഗ്ഗ ഏതുപ്രസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് അവരല്ലേ തീരുമാനിക്കുന്നത്? തൻറെ അന്വേഷണത്തിൽ കനക ദുർഗ്ഗയ്ക്ക് ബിജെപി ബാന്ധവം കണ്ടെത്തി എന്നുതന്നെയിരിക്കട്ടെ, എങ്കിൽ അവരെ തൂക്കിക്കൊല്ലാൻ ഇൻഡ്യൻ പീനൽകോഡിൽ വകുപ്പുണ്ടോടോ പേട്ടുവക്കീലേ?

തൻറെ ജനങ്ങളോടും സർക്കാരിനോടുമുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വവും ഒന്നും ഞങ്ങൾ മറന്നുപോയിട്ടില്ല. ഭരണപക്ഷ എംഎല്‍എ ആയിരുന്നുകൊണ്ട് അന്ധവിശ്വാസത്തിൻറെ പേരിൽ മീസില്‍സ് റുബെല്ല വാക്‌സിനേഷനെതിരെ പൊതുവേദിയില്‍ പ്രസംഗിച്ച താൻ സ്ത്രീകളുടെ കാലിന്നിടയിൽ കാന്തിക ബലമുണ്ടെന്നും അതു താൻ ഭഗവത് ഗീതകൊണ്ട് അളന്നുനോക്കിയെന്ന് പറഞ്ഞാലും ഞങ്ങൾക്ക് ആശ്ചര്യമൊന്നും തോന്നില്ല. സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? പാർട്ടി നിലപാടും.

സാധാരണക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ താങ്കളെപ്പോലുള്ള അന്ധവിശ്വാസികൾ കാരണം എന്തുമാത്രം ശാപവാക്കുകളും കൈയ്യേറ്റവും സഹിച്ചു. ഒരു ഡോക്ടര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. ഇനി അത് കണ്ടിട്ടെങ്കിലും ബോധം തളിഞ്ഞോട്ടെ എന്ന പ്രതീക്ഷയോടെ കുറേ പേര്‍ സ്വന്തം കുട്ടികളെ ലൈവ് ക്യാമറക്ക് മുന്നില്‍ വാക്‌സിനേറ്റ് ചെയ്തു. ഒടുക്കം ഒരു ഡോക്ടര്‍ക്ക് സ്വയം MR വാക്‌സിന്‍ കുത്തിവച്ച് കാണിക്കേണ്ടി വരെ വന്നു.പക്ഷേ ഇങ്ങനൊരു MLA ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ് നിന്നതെന്നും മറ ന്നുപോകണ്ട.

ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിൽ കക്ഷി ചേർന്നിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷന് കേരളത്തിലെ ആരിഫ് എം.പിയുടെ നിലപാടിനോട് എന്തെങ്കിലും പറയാനുണ്ടോ? അതോ നവോത്ഥാനവും, വിമോചനവുമൊക്കെ അടിയറവു വെച്ച് വോട്ട് ബാങ്കിനു വേണ്ടി മൗനം അവലംബിക്കാനും മുകളിൽനിന്ന് പറയുന്നത് അനുസരിക്കാനും മാത്രം നിർബന്ധമാക്കപ്പെട്ട ലാസ്റ്റ്ഗ്രേഡ് സെർവന്റുകളെപ്പോലെ മരപ്പാവകൾ മാത്രമായിപ്പോയോ?

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.