Fri. Nov 20th, 2026

നവോത്ഥാനം ഒരു പുരപൊളിക്കൽ പ്രക്രിയയാണ്. പണിയുമ്പോൾ അടിത്തറ മുതൽ ആണ് പണിയേണ്ടത്. പക്ഷേ തകർക്കുമ്പോൾ മേൽക്കൂര മുതലാണ് തകർത്തു തുടങ്ങേണ്ടത്. ഇത് വളരെ കൃത്യമായ ഒരു വിപ്ലവ പ്രയോഗ രീതിയാണ്. നിങ്ങൾ അടിത്തറ തകർത്തിട്ട് മേൽക്കൂര തകർക്കാൻ ശ്രമിച്ചാൽ മേൽക്കൂര നിങ്ങളുടെ തലയിൽ പൊളിഞ്ഞുവീഴും എന്നുള്ളതാണ് മേൽക്കൂരയുടെ തത്വം. അതുകൊണ്ട് പള്ളികളും അന്ധവിശ്വാസങ്ങളും ശാസ്ത്രീയവും അശാസ്ത്രീയവുമായ അന്ധവിശ്വാസങ്ങളും നമ്മുടെ തലയിൽ പൊളിഞ്ഞുവീണുകൊണ്ടേയിരിക്കുന്നു എന്നുള്ളതാണ് വാസ്തവത്തിൽ നമ്മുടെ സത്യം. കാരണം നമ്മൾ അതൊന്നും ശ്രദ്ധിച്ചില്ല.

ഇതൊരുകാര്യം മറ്റുപലകാര്യങ്ങളും ശ്രദ്ധിക്കാത്തതുപോലെ. ഗ്ളാസ് കോൺഷ്യസ് എന്ന ശരിയായ തത്വം വെച്ചുകൊണ്ട് ക്‌ളാസിനെപ്പറ്റി ചിന്തിക്കുകയും രണ്ടുകളാസെയുളളൂ എന്നുപറയുകയും ഇവിടുത്തെ നവോത്ഥാന പ്രസ്ഥാനം എന്നുപറയുന്ന പുര പൊളി പ്രസ്ഥാനത്തെ നിസാരമായിക്കാണുകയും ചെയ്തു എന്നുള്ളത്.


ഒരുപക്ഷെ അതിൻറെ പശ്ചാത്താപം കൊണ്ടാവാം നമുക്ക് രണ്ടാമതൊരു നവോത്ഥാനമാകാം എന്നുപറയുന്നത്. എനിക്കതിന്റെ അർഥം ഇതുവരെ മനസിലായിട്ടില്ല. നവോത്ഥാനം എന്നുപറയുന്നത് കുക്ക് ചെയ്ത് ഉണ്ടാക്കാവുന്ന ഒരുസാധനം അല്ല. അത് സംഭവങ്ങൾക്ക് നമ്മൾ പിന്നീട് കൊടുക്കുന്ന പേര് ആണ്. അതുകൊണ്ട് നവോത്ഥാനം ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു ഉരുപ്പടിയല്ല.മറിച്ച് നിങ്ങളുടെ മേൽക്കൂരയിൽ വരുന്ന പരിവർത്തനത്തിന് പിന്നീട് കൊടുക്കുന്ന പേര് ആണ്. അതിന് ഒരുപാട് മുഖങ്ങളുണ്ട്. ഒരുപാട് മുഖപ്പുകൾ ഉണ്ട്. ഒരുപാട് രൂപങ്ങളുണ്ട്, ഒരുപാട് മുറികളുണ്ട്. പരസ്പര വിരുദ്ധമായ സ്ഥലങ്ങളുണ്ട്.

അതുകൊണ്ട് ഈ നവോത്ഥാന പ്രസ്ഥാനം നമ്മുടെ ആശയരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുകയും എന്തുകൊണ്ടോ ഇതിന്റെയെല്ലാം കാരണക്കാരൻ ഒരൊറ്റ ഒരുത്തനാണെന്നും അയാൾ ദൈവമാണെന്നും കരുതിയിട്ട് ശ്രീനാരായണൻ ദൈവത്തേക്കയറി പിടിക്കുകയും ചെയ്തു എന്ന അറിവ് അതാണ്. ഇതിന്റെയൊക്കെ മേൽക്കൂരയിൽ ഇരിക്കുന്ന ഒരാൾ!

(ആദ്യം തകർക്കേണ്ടത് മേല്ക്കൂരയാണെന്ന് ഗുരുവിന്റെ ശിഷ്യന് മനസിലായപ്പോഴാണ് ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത്)