READ IN ENGLISH: Strict action if come with these kinds of campaigning, including Mohanan Vaidyar warns minister K K Shylaja
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്താതിരിക്കുക. കഴിഞ്ഞ തവണ മോഹനന് വൈദ്യരെപ്പോലുള്ള ആളുകള്‍ എവിടെ നിന്നോ മാമ്പഴം പെറുക്കിക്കൊണ്ടു വന്ന് കടിച്ചു കാണിച്ചു. അമ്മാതിരി പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.
വളരയെധികം ശ്രദ്ധിക്കേണ്ട സമയത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ ചെയ്യുന്നവരെ ആളുകള്‍ ബഹിഷ്ക്കരിക്കണം. അതൊന്നും ആളുകള്‍ ചെവിക്കൊള്ളരുത്. ഇവിടെ സംസ്ഥാന,കേന്ദ്രസര്‍ക്കാരുകളും ആരോഗ്യ വകുപ്പും നല്കുന്ന മുന്നറിയിപ്പുണ്ട്. അതാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
https://newsgile.com/2019/06/04/strict-action-if-come-with-these-kinds-of-campaigning-including-mohanan-vaidyar-warns-minister-k-k-shylaja/
