Sun. Nov 22nd, 2026

വിവാഹാഭ്യര്‍ത്ഥന നിരസ്സിച്ചതിനെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വീടിന് മുമ്പില്‍ തൂങ്ങി മരിച്ചു. പ്രകാശ്, കിളിയാര്‍കണ്ടം പുത്തന്‍പുരയ്ക്കല്‍ പി.എസ് സനീഷി (25) നെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം പത്ത് വളവിലുള്ള കാമുകിയുടെ വീടിന്റെ സിറ്റൗട്ടിലാണ് ശനിയാഴ്ച രാത്രി 10 മണിയ്ക്ക് ശേഷം തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി കോളജ് വിദ്യാര്‍ഥിനിയായിരുന്ന യുവതിയുമായി സ്‌നേഹത്തിലായിരുന്നു.

വിവാഹാലോചനയുമായി സനീഷിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം നടന്നില്ല. ഇതിനെ തുടര്‍ന്ന് യുവതിയും പതിയെ ഈ ബന്ധത്തില്‍ നിന്ന് ഒഴിയുകയായിരുന്നു. യുവതിയ്ക്ക് വേറെ വിവാഹ ആലോചനകള്‍ വരുന്ന കാര്യം അറിഞ്ഞ യുവാവ് ഏറെ ദു:ഖിതനായിരുന്നു. പാല രാമപുരത്ത് ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു സനീഷ്.

രാവിലെ അഞ്ച് മണിയോടെയാണ് ഗ്യഹനാഥന്‍ വീടിന്റെ മുമ്പില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നെടുങ്കണ്ടം പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാരം പിന്നീട്.