Sat. Nov 21st, 2026

ധീര ജവാന്മാരുടെ വീരമൃത്യുവില്‍ ഞെട്ടല്‍ മാറും മുമ്പെ സംഘപരിവാറിന്റെ മുതലെടുപ്പ്. സംഘപരിവാറിന്റെ മുതലക്കണ്ണീരും പൊയ്മുഖവും അഴിഞ്ഞു വീഴുന്നു. കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദിക്രമണത്തില്‍ രാജ്യം നടുങ്ങിയിരിക്കുകയാണ്. അക്രമത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതോടെ തീവ്രവാദികള്‍ക്ക് കനത്ത തിരിച്ചടി നല്‍കണമെന്ന വികാരമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ കാര്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് തീവ്രവാദികള്‍ അക്രമം നടത്തിയത്. ആദില്‍ അഹമ്മദ് ദര്‍ എന്ന യുവാവാണ് ചാവേര്‍ ബോംബായി കാര്‍ ഓടിച്ചിരുന്നതെന്നും തെളിഞ്ഞിരുന്നു. അതേസമയം, കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട കരുതല്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനം ചില ഭാഗങ്ങളില്‍ ഉയരുന്നുണ്ട്.

എന്നാല്‍, ഈ സംഭവത്തില്‍ രാജ്യം നടുങ്ങിയിരിക്കുമ്പോഴും മുതലെടുക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി രാഹുല്‍ ഗാന്ധിയുടെ കൂടെ പുല്‍വാമ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായിട്ടുള്ള ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ തങ്ങളുടെ മുഖം വ്യക്തമാക്കുന്നത്.

ലക്ഷക്കണക്കിന് അംഗങ്ങളുടെ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ വികാരം ഉണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. എന്നാല്‍, ആള്‍ട്ട് ന്യൂസ് എന്ന ചാനല്‍ ഈ ഫോട്ടോ വ്യാജമാണെന്ന് തെളിയിച്ചതോടെ സംഘപരിവാര്‍ വെട്ടിലായിരിക്കുകയാണ്.

ആക്രമണം നടത്തിയ ആദില്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടപ്പെടലുണ്ടെന്നും തരത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ഇന്നലെ മുതല്‍ പ്രചരണം തുടങ്ങിയത്. ഫോട്ടോയുടെ സത്യാവസ്ഥ ചൂണ്ടികാട്ടി അതിന്റെ യഥാര്‍ത്ഥ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് ആള്‍ട്ട് ന്യൂസ് വ്യാജ വാര്‍ത്ത പൊളിച്ചടുക്കിയത്. ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റ് ഫോട്ടോ വെച്ച് ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമാജസില്‍ ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ധീര ജവാന്മാരുടെ വീരമൃത്യൂവിന്റെ ഞെട്ടലില്‍ നിന്നും രാജ്യം കരകയറുന്നതിന് മുമ്പ് തന്നെ ഇത്തരം നാണംകെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാറിനെതിരേ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.