രക്തസാക്ഷിത്വ ദിനത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനുനേരെ പ്രതീകാത്മകമായി വെടിവച്ച ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡേയ്ക്ക് മുതിര്‍ന്ന ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ബിജെപി നേതാക്കന്മാരോടൊപ്പം പാണ്ഡേ നില്‍ക്കുന്ന ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളടക്കം പുറത്തുവിട്ടു. ബിജെപിയുടെ കേന്ദ്രമന്ത്രി ഉമാഭാരതി, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴും പൂജ പാണ്ഡേയുടെ ഫേസ്ബുക്കില്‍ ഉണ്ട്.
ഹിന്ദു മഹാസഭയുമായി ബിജെപിയ്ക്കു ബന്ധമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കള്‍ പൂജ പാണ്ഡേയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളടക്കം പുറത്തുവന്നത്.ജനുവരി 30ന് മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിദിനത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിയെ പ്രതികാത്മകമായി വെടിവച്ച് പരിപാടി സംഘടിപ്പിച്ചത്. ഗാന്ധിയുടെ ശരീരത്തില്‍നിന്നും രക്തം വരുന്നതും പ്രദര്‍ശിപ്പിച്ചിരുന്നു. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗാന്ധിയെ തോക്ക് ഉപയോഗിച്ച് വെടിവക്കുന്നതിനൊപ്പം ഗോഡ്‌സെയുടെ ചിത്രത്തില്‍ മാല ഇടുന്നതും ഹിന്ദു മഹാസഭ വീഡിയോ എടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതിനുശേഷം മധുരപലഹാര വിതരണവും നടത്തി. സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തതായി അലിഗഢ് എഎസ്പി നീരജ് ജഡോണ്‍ പറഞ്ഞു. എന്നാൽ ഹിന്ദുമഹാസഭാ നേതാവ് ആ നിറയൊഴിച്ചത് ബി.ജെ.പിയുടെ പ്രതീക്ഷക്കുമേല്‍ കൂടിയായിരുന്നു.
പൂജയുടെ നടപടിക്കെതിരെ രാജ്യ വ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അതിശക്തമായ പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ക്കും ബി.ജെ.പിക്കും എതിരെ അഴിച്ചു വിട്ടിരിക്കുന്നത്.
ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുമഹാസഭയും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. സംഘപരിവാറിന്റെ ഭാഗമല്ലെങ്കിലും ഹിന്ദുമഹാസഭയുമായി യാതൊരു ബന്ധവും ആര്‍.എസ്.എസിന് ഇല്ലെന്ന വാദം നുണയാണ്.ഗാന്ധി വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്.ഗാന്ധി വധത്തില്‍ വധശിഷക്ക് വിധേയനായ ഗോഡ്സെയും നാരായണ ആപ് തെയും ആര്‍.എസ്.എസുകാര്‍ ആയിരുന്നു 1915 ഓടെ മദന്‍ മോഹന്‍ മാളവ്യയെ പോലുള്ളവരുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ ഹിന്ദുമഹാസഭക്ക് ഏകീകൃത രൂപമുണ്ടായത്.\
ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും റോള്‍ ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥങ്ങളില്‍ തന്നെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.മുസ്ലീം ലീഗും ഹിന്ദു മഹാസഭയും വര്‍ഗീയ സംഘടനകള്‍ മാത്രമല്ല രാജ്യദ്രോഹ സംഘടനകളുമാണെന്ന് അക്കാലത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഗോപാലകൃഷ്ണ ഗോഖലെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഗാന്ധി വധത്തിന്റെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഡല്‍ഹിയിലെ തുഗ്ലക്ക് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദാലു റാമിന്റെയും അന്വേഷണ ചുമതല വഹിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ ജി.ഡി നാഗര്‍വാലയുടെയും കേസ് ഡയറിയും കണ്ടെത്തലുകളും ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും ഗാന്ധിവധത്തിലുള്ള പങ്കിനെ കൃത്യമായി തന്നെ സൂചിപ്പിക്കുന്നുണ്ട്. ഗോഡ്സെ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു വേണ്ടി ഹിന്ദുമഹാസഭ അയ്യപ്പ കർമ്മസമിതിയും ശതസമർപ്പയാമിയും മോഡലിൽ ഡിഫന്‍സ് കമ്മറ്റി തന്നെ ഉണ്ടാക്കുകയും ചെയ്തിരുന്നു.