ആലുവയിൽ പെണ്‍കുട്ടിയെ വര്‍ഷങ്ങളായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രതി പിടിയില്‍. ആലുവ പൈപ്പ് ലൈന്‍ റോഡില്‍ എസ്.എന്‍ പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷിനെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് സഹായ വാഗ്ദാനം നല്‍കി ധനീഷ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത്.എറണാകുളത്തെ എസ്ആര്‍എം റോഡിലെ ഫ്‌ളാറ്റില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിവരം മറ്റുള്ളവരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
2014 മുതല്‍ പെണ്‍കുട്ടിയും കുടുംബവും ആലുവ ഭാഗത്തു താമസിച്ചിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതി പരിചയത്തിലായത്. നാല് വര്‍ഷം പീഡനത്തിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ധനീഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. പരാതി കൊടുത്തതറിഞ്ഞ പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ധനീഷിനെ അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയ പ്രവര്‍ത്തകനായ പ്രതി തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ തലത്തിലുള്ള കാര്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കുടുംബാംഗങ്ങളെ കൈയിലെടുക്കുകയായിരുന്നു. കുടുംബത്തിന്റെ വിശ്വസ്തതയും ഇയാള്‍ നേടിയെടുത്തിരുന്നു. അങ്ങനെ 2014ല്‍ അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് എറണാകുളത്ത് കൊണ്ടുവന്നു. തുടര്‍ന്ന് കേസിന്റെ ആവശ്യങ്ങള്‍ക്കാണെന്ന് പെണ്‍കുട്ടിയെയും തെറ്റിദ്ധരിപ്പിച്ച് എസ്.ആര്‍എം. റോഡിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവം വീട്ടുകാരോടു പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പീഡനത്തിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും ഇത് ഇന്റര്‍നെറ്റിലിടുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വര്‍ഷങ്ങളോളം ഇതുപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രളയസമയത്ത് രക്ഷകനായെത്തിയ ധനീഷ് വീട്ടുകാരെ വരാപ്പുഴയിലെ ഹോട്ടലില്‍ കൊണ്ടുപോയി താമസിപ്പിച്ച് ഹോട്ടല്‍ ബില്‍ അടയ്ക്കാതെ മുങ്ങിയിരുന്നു. ഈ സമയത്താണ് പ്രതിയുടെ മകളുമായുള്ള അവിശുദ്ധബന്ധങ്ങള്‍ വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പീഡനവിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.