Sun. Nov 22nd, 2026

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തരത്തിൽ നാളെ കോടതിയിൽ തോൽക്കുമെന്ന് ഉറപ്പായ സംഘികൾ രാത്രിയിൽ അഴിഞ്ഞാട്ടം ആരംഭിച്ചു. പാലക്കട് ബിന്ദുടീച്ചറിൻറെ താമസസ്ഥലത്ത് ഗെയ്റ്റിന് മുന്നിൽ സംഘികൾ ഇപ്പോൾ കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്ന് ബിന്ദു ടീച്ചർ പറഞ്ഞു. ഇടക്ക് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ മകൾ ഭൂമിയെയും ആക്രമിക്കാൻ ശ്രമിച്ചു. ഗെയ്റ്റിൽ അടിച്ച് ബഹളമുണ്ടാക്കുകയാണ് സംഘികൾ.

സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച് പോലീസ് സുരക്ഷ നല്കാതിരുന്നതിനാൽ പിൻവാങ്ങിയ അധ്യാപിക ബിന്ദു തങ്കം കല്യാണി താൻ താമസിക്കുന്ന സ്ഥലത്തും പഠിപ്പിക്കുന്ന സ്കൂളിലും ആർത്തവ ലഹളക്കാരാൽ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കൊഴിക്കോട് ജോലി ചെയ്തു വന്നിരുന്ന ബിന്ദു അഗളി ഗവൺമെന്റ് സ്കൂളിലേക്ക് മാറിയതറിഞ്ഞ് ആർത്തവ ലഹളക്കാർ നാമജപ സമരവുമായി സ്‌കൂളിൽ എത്തിയിരുന്നു. ഇതിനു പിന്നാലെ ക്ലാസ് മുറികളിലും ചില വിദ്യാർത്ഥികളെക്കൊണ്ട് പ്രശ്നമുണ്ടാക്കിച്ചു.ക്ലാസിൽ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ കൂക്കിവിളികളും ശരണം വിളികളുമായി ശല്യം ചെയ്യുകയായിരുന്നു.

ഇന്ന് പകൽ അഗളി അയ്യപ്പക്ഷേത്രത്തിൽ നിന്നും അഗളി സ്‌കൂളിലേക്ക് സംഘടിപ്പിച്ച മാർച്ച് കുട്ടികളെ കൂടി വിളിച്ചിറക്കി സ്‌കൂളിൽ സംഘർഷമുണ്ടാകാൻ നടത്തിയ ശ്രമം സ്‌കൂൾ ഗെയ്റ്റ് പൂട്ടി കുട്ടികളെ പുറത്തിറക്കാതെ പോലീസ് തടഞ്ഞു.എന്നിട്ടും 12 കുട്ടികൾ നാമജപവിവരദോഷികളുടെ ആഹ്വാനപ്രകാരം പുറത്തിറങ്ങിയെങ്കിലും പരീക്ഷയെഴുതിപ്പിക്കില്ല എന്ന് പ്രിൻസിപ്പാൾ മുന്നറിയിപ്പ് കൊടുത്തതിനാൽ പിൻവാങ്ങുകയായിരുന്നു.

സ്‌കൂളിൽ ആസൂത്രണം ചെയ്ത അക്രമം പരാജയപ്പെട്ട നിരാശയിൽ ആർത്തവ ലഹളക്കാർ ഇപ്പോൾ രാത്രി താമസസ്ഥലത്ത് അക്രമമുണ്ടാക്കാൻ അഴിഞ്ഞാടുകയാണ്.രാജ്യത്തെ പരമോന്നത നീതിപീഠം ഉറപ്പു വരുത്തിയ അവകാശത്തിൽ ശബരിമല ദർശനം നടത്താൻ ശ്രമിച്ചു എന്നതാണ് Bindu Thankam Kalyani ചെയ്തത്, അതിനവർ നൽകേണ്ടി വന്ന വില നാടും വീടും ജോലി സ്ഥലവും വിട്ട് പാലായനം ചെയ്യേണ്ടി വന്നു എന്നതാണ്.അവരുടെ വീടിന്റെ ഗെയ്റ്റിന് മുൻപിൽ ഇപ്പോഴും സംഘപരിവാർഅക്രമികൾ ഭീക്ഷണികളുമായി തുടരുന്നുവെന്നും ഒട്ടും സുരക്ഷിതമല്ല അവരുടെ അവസ്ഥ

ആദ്യം അവർ ജോലി ചെയ്തിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്കൂളിൽ നിന്ന് കലാപകാരികളുടെ വേട്ടയാടലിനെ തുടർന്ന് അട്ടപ്പാടി അഗളി ഗവൺമെന്റ് സ്കൂളിലേക്ക് സ്ഥലം മാറ്റം നടത്തേണ്ടി വരുകയും, ഇപ്പോൾ അഗളിയിലും കലാപകാരികളാൽ അവർ വേട്ടയാടപ്പെടുന്നു എന്നത്, ഈ ജനാധിപത്യ സമൂഹത്തിലെ സവർണതയുടെ ധിക്കാരമാണ്, ജനാധിപത്യ വിശ്വാസികൾ ഒരു കാരണവശാലും ഇത് അംഗീകരിച്ചു കൊടുക്കാൻ പാടില്ല.