വർഗീയ ലഹള ഉണ്ടാക്കാനും സർക്കാരിനെ അട്ടിമറിക്കാനും സംഘപരിവാറിനെ പരമാവധി ശക്തിയാർജ്ജിപ്പിക്കുവാനും സംഭാവനകൾ നൽകിയ ഓൺലൈൻ പത്രം ‘മറുനാടൻ മലയാളി’ ഇന്ന് ശബരിമല നട തുറക്കാനിരിക്കെ വീണ്ടും പണി തുടങ്ങി. സംഘ പരിപാറിന്റെ പ്ലാനുകൾ വർത്തയെന്നോണം സ്വയം പ്രചരിപ്പിച്ചു ഭീതിയും കലാപാന്തരീക്ഷവും പടർത്തുകയുമായാണ് ഈ മാധ്യമം.
അപ്പപ്പോ തോന്നുന്നതാണ് വാർത്ത. വാർത്തയിലെ സത്യം പ്രശ്നമല്ല. യാഥാർഥ്യം പ്രശ്നമല്ല. അപ്പപ്പോ എന്ത് തോന്നുന്നോ അത് എഴുതും. നാട് കുട്ടിച്ചോറാക്കിയെ അടങ്ങു എന്ന് സംഘികൾക്ക് വേണ്ടി പെയ്ഡ് ന്യൂസ് അടിച്ചിരുന്ന മറുനാടൻ മലയാളിയെ പൊളിച്ചടുക്കി സുനിത ദേവദാസ് കഴിഞ്ഞ തവണ രംഗത്ത് വന്നിരുന്നു.





