മുപ്പത്തിമുക്കോടി ദൈവങ്ങളിൽ ഇടയ്ക്ക് ചേർക്കപ്പെട്ട ബന്ധനസ്ഥനായ ദൈവമായ അയ്യപ്പൻ ബ്രാഹ്മണവത്കരണത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക അധിനിവേശത്തെ സൂചിപ്പിക്കുന്നു. കാലങ്ങളായി എണീറ്റു നിൽക്കുവാൻ പോലും ശേഷിയില്ലാതെ കാലുകൾ ബന്ധിതനായ ആ ‘ദൈവത്തിന്റെ’കെട്ടഴിച്ചുവിട്ടാൽ അത് സ്വന്തം സഹോദരങ്ങളായ ആദിവാസി സമൂഹങ്ങളുടെ അടുത്തേയ്ക്കു ചെല്ലുമെന്നുറപ്പാണ്.
ബാംബൂ ബോയ്സിൽ അലി അക്ബർ വംശീയമായി അധിക്ഷേപിച്ച ജനതയല്ല ഇൻഡ്യയുടെ ആദിവാസിസമൂഹം. കേരളത്തിൽ നിന്നും കരുത്തുറ്റ ആദിവാസി ശബ്ദങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു. ശബരിമല വിഷയത്തിൽ ചിലരെങ്കിലും കാണിക്കുന്ന മുന്പില്ലാത്ത സംയമനത്തിന് കാരണം അടിത്തട്ടിൽ നിന്നുയർന്നു വന്ന ആദിവാസി ശബ്ദങ്ങൾ ആണ്.അതിന് നൽകാൻ മറുപടി ഇല്ലാത്തതു കൊണ്ട് തന്നെയാണ്. അതു ഇളക്കുന്നതു ഇന്ത്യൻ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയെ തന്നെയാണ്.
https://newsgil.in/en/2018/06/18/psc-coaching-classes/