Fri. Nov 20th, 2026

പഴയ ജാതിവാദമുയർത്തി ഹിന്ദു ഐക്യത്തെ ഇല്ലായ്മ ചെയ്യാം എന്നാണ് പല പുരോഗമനകാരികളും കരുതുന്നത് അതിനുവേണ്ടി ‘നായർ വീടുകളിലെ നമ്പൂതിരിക്കട്ടിൽ’, സവർണ്ണ ക്ഷേത്രങ്ങളിലെ കീഴ്ജാതികൾക്കുണ്ടായിരുന്ന വിലക്ക് അയിത്തം തുടങ്ങി പണ്ട് കുഴിച്ചു മൂടിയതിനെയൊക്കെ പുറത്തെടുത്തുകൊണ്ടുവന്ന് സാംസ്കാരികാന്തരീക്ഷം മലിനപ്പെടുത്തിയതുകൊണ്ടൊന്നും മതം എന്ന രീതിയിലുള്ള ഹിന്ദു ഏകീകരണത്തെ തടയാനാകില്ലെന്ന് കെവൈഎസ് സംസ്ഥാന സെക്രട്ടറിക്കിട്ടൊരു കൊട്ടുമായി ഹോമോസാപ്പിയൻ സാപ്പിയൻ സാറിൻറെ സ്ക്രിപ്റ്റിൽ സ്വന്തം സംവിധായകൻ അന്തിക്കാടൻ.ഹിന്ദുത്വ യുകതിവാദികളായ അന്തികാട് /രവിചന്ദ്രനാദികളുമായി തട്ടിച്ചു നോക്കുമ്പോൾ കൊല്ലം തുളസിയൊക്കെ എത്രയോ ഭേദം?

ജാതി, ജാതി എന്ന് നിങ്ങൾ പറഞ്ഞോണ്ടിരിക്കുമ്പോ വളരെ ‘ശുദ്ധമായ’ സാംസ്ക്കാരിക മണ്ഢലം ആകെ ‘മലിനപ്പെടും’.ഹൌ വാട്ടേ സ്റ്റുപ്പിഡ് പുരോഗമനവാദിസ്?പിന്നെന്താണ് മാർഗ്ഗം??? ഹിന്ദു മതത്തെ ഇല്ലാതാക്കുക.

അതിനെന്താണ് മാർഗ്ഗം ?? വെള്ളേ വരണം അല്ല എസൻസ് ഗ്ലോബലിൽ വരണം. അവിടെ ചെന്നാൽ മതത്തെ അടലപടലം വെടിവിച്ചിടാൻ കൌബോയ്സുണ്ട്. അതോടെ മതം മൂഞ്ചും. മതം പോയാൽ പിന്നെന്ത് ജാതി. പിന്നെ എല്ലാരും ഹോമോസാപ്പിയൻ സാപ്പിയൻ. ഈ മാതിരി ഊളവ്യഖ്യാനം നടത്താൻ പറ്റുന്ന ഓരേ ഒരു സാറെ കേരളത്തിലുള്ളു.

നായരിസം’ ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണഅവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ. അന്തർധാര സജീവമാണ് അത് രാഹുൽ ഈശ്വറിന്റെ രൂപത്തിൽ മാത്രമല്ല അവർ യുക്തിവേഷമിട്ടും ഭക്തിവേഷമിട്ടും വരും. സംവരണം വേണ്ടന്നുപറയുന്ന ആവേശം സാറിനും യാഥാർത്ഥയുക്തിവാദികൾക്കും ഇക്കാര്യത്തിൽ ഇല്ലാത്തതും ഈ അന്തർധാര സജീവമായതുകൊണ്ടാണ്. സാർ ഭരണഘടന പുഷ്‌പിപ്പിച്ചപ്പോളും അതിനടിയിലും സംവരണ വിരുദ്ധത മറന്നില്ല.സാറിൻറെ ഫേസ്ബുക്ക്‌പേജിൽ ഭക്തന്മാർ തന്നെ നിരന്തരം യാചിക്കുന്ന കമന്റുകൾ കാണാം സാർ ഇതേപ്പറ്റി എന്തെങ്കിലും പറയണം എന്ന്. എന്നിട്ട് അത് പോസ്റ്റാറാക്കി ഒട്ടിച്ച് അർമാദിക്കാൻ ഇരിക്കുന്ന ഫാനരന്മാരെ നിരാശരാക്കുന്നതല്ലാതെ സാർ മൗനവൃതത്തിലാണ്.

രാഹുൽ ഈശ്വറിനെപ്പോലെതന്നെ അപകടകരമായ അരാഷ്ട്രീയ വാദത്തിന്റെ മറ്റൊരു മുഖമാണ് ഈ നാസ്തിക ആൾദൈവവും.

രവിമത സിദ്ധാന്തപ്രകാരം ഭഗവാൻ ഇൻബോക്സിൽ നൽകുന്ന വീക്ഷണമനുസരിച്ച് ഭഗവാന് ടാഗ് ചെയ്ത് കെവൈഎസ് ജില്ലാസെക്രട്ടറിയുടെ ലൈക്കോടുകൂടി പ്രസിദ്ധീകരിക്കുന്നത്:

വാൽകഷ്ണം:

അടിമ ലോജിക്: 

1. ന്യായ വൈകല്യങ്ങൾ = രവിയെയോ ആസനം താങ്ങികളെയോ വിമർശിക്കുന്നത്.

2. വ്യക്തി അധിക്ഷേപം = ദൈവത്തിന്റെയും കൂട്ടരുടെയും factual errors ചൂണ്ടിക്കാണിക്കുന്നത്.

3. ആശയ വിമർശനം= ഫാനുകൾ രവിവിമർശകരുടെ തന്തക്ക് വിളിക്കുന്നത്.

4. പൊളിച്ചടുക്കൽ = എതിരഭിപ്രായം പറയുന്നവർക്ക് ഗുരു ഓതിക്കൊടുത്ത ചാപ്പകൾ അടിക്കുന്നത്. ഉദാ: മയിലുകൾ, ജാതി യുക്തിവാദികൾ, അള്ളുവയ്പുകാർ, മെർക്കുറി വയ്പുകാർ, രവിവിരുദ്ധർ, പാരവെപ്പുകാർ, സംവരണ യുക്തന്മാർ, ജ്ഞാനോദയ യുക്തന്മാർ.

5. ചാപ്പയടി = മുകളിൽ പറഞ്ഞ അത്രയും ചാപ്പയടി നടത്തിയവനെ ഫാൻ എന്നു വിളിക്കുന്നത്!!!

കടപ്പാട് : പ്രശാന്ത് അപ്പുൽ & ജോർഡി ജോർജ്