Fri. Nov 20th, 2026

ശബരിമലയുടെ പേരിൽ ഇന്ന് നടക്കുന്ന കോലഹലങ്ങൾക്ക് ഒരു രാഷ്ട്രിയ ലക്ഷ്യം ഉണ്ട് അത് പുരോഗമന – സ്ത്രീപക്ഷ ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്ന മനു വാദി രാഷ്ട്രിയത്തിന്റെ താണ്.

അഡ്വ. ജെസ്സിൻ ഐറിന

ഒരു ആചാരം (custom) ഇടതടവില്ലാതെ കാലകാലങ്ങളായി (time immemorial) ആചരിക്കുന്നതാവണം. ഒരു ആചാരം ഏതെങ്കിലും കാലഘട്ടത്തിൽ മുറിഞ്ഞ് പോവുകയോ നിർത്തിവക്കുകയോ ചെയ്താൽ അതിനെ ആചാരം എന്ന് വിളിക്കാനാവില്ല.

ഒരു ആചാരം ഭരണഘടനയിൽ ഉറപ്പ് നൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശത്തെതുല്യനീതി, ലിംഗനീതി, (Art.21.Right to life, Art.14.Right to equality) പൊതു ധാർമികത (Public morality) എന്നിവയെ ഹനിക്കുന്നതാണെങ്കിൽ ആചാരം ഭരണഘടന സാധുതയില്ലാത്തതായി മാറുന്നു. അവ നിലനിൽക്കുന്നതുമല്ല.

ഭരണഘടനയുടെ Art.21 ന് ആധാരമായ തത്വം പ്രകൃതി നിയമം (Natural justice principle) നെ അടിസ്ഥാന മാക്കിയതാണ്. (Natural justice principle അനുസരിച്ച് ലോകത്ത് എവിടെ യാണെങ്കിലും മനുഷ്യന് പ്രകൃതിനിയമത്താൽ ചില അവകാശങ്ങൾ നിലനിൽക്കുന്നുണ്ട് അത് ജീവിക്കാനുള്ള അവകാശം, സമത്വം, etc ).

ആർത്തവം എന്നത് പ്രകൃതി നിയമത്തിന്റെ ഭാഗമാണ് അതുകൊണ്ട് തന്നെ മനുഷ്യനത് തടയാനാവില്ലയെന്നു കോടതി പറയുന്നത് natural justice principle ന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എന്ന് നാം കാണേണ്ടതുണ്ട്.

ഇവിടെയാണ് നമ്മൾ വീണ്ടും ഒരു ചോദ്യം ചോദിക്കേണ്ടത് ശബരിമലയിലെ ആചാരങ്ങൾ (custom) ഇടതടവില്ലാതെ കാലകാലങ്ങളായി നടന്ന് കൊണ്ടിരുന്നതാണോ?

അല്ലയെന്ന് തന്നെയാണ് അവിടുത്തെ ചരിത്രം പറയുന്നത് 1991 കാലഘട്ടം വരെ സ്ത്രീകൾ വിലക്ക് കൂടാതെ പ്രവേശിച്ചതായി നിത്യ ചൈതന്യ യതി രേഖപ്പെടുത്തിയിരിക്കുന്നു. ശബരിമലയിലെ ആചാരങ്ങൾ പലതും അതാത് കാലത്ത് തന്ത്രി കുടുംബത്തിന്റെ അധികാരവും സമ്പത്തും നിലനിർത്താൻ ഉണ്ടായിട്ടുള്ളതാണ്. അതിന് നിരവധി ഉദാഹരണങ്ങൾ പ്രദേശവാസികൾ അടക്കം പറയുന്നുണ്ട് ഉദ: ശബരിമലയിലെ ആദിവാസി കളുടെഅഭിഷേകം നിർത്തിയതടക്കം.

മേൽപ്പറഞ്ഞ വസ്തുV നോക്കുകയാണെങ്കിൽ അധികാരം നഷ്ടപ്പെടുന്ന തന്ത്രി കുടുംബത്തിന്റെ വിലാപവും. ശബരിമല ക്ഷേത്രം മാസ്റ്റർ പ്ലാൻ തയ്യാറാക്കി കേസ് കൊടുത്ത് വിധി സമ്പാദിച്ച R.S.S ഉം അവരുടെ തന്നെ പോക്കറ്റ് സംഘടനകളെ ഉപയോഗിച്ച് കോടതി വിധിക്കെതിരെ സമരം ചെയ്യുകയാണിപ്പോൾ അതിന് കുടപിടിക്കാൻ പോകുന്നതോ നാവാത്ഥാനത്തിലൂടെ രൂപം കൊണ്ട N.S.S ഉം. N.S.S ഭാരവാഹികൾ അടക്കമുള്ളവർ സ്വയം ചോദിക്കേണ്ട ചോദ്യം ആത്യന്തികമായി ഈ സമരത്തിന്റെ ലക്ഷ്യമെന്ത് എന്താണെന്നാണ്? കേരളത്തിൽ മറ്റൊരു രാമജന്മഭൂമിയാക്കാൻ ഒരുങ്ങിയാൽ നഷ്ടം ആർക്കായിരിക്കും കൂടുതൽ എന്ന് കൂടിയാണ്.

ശബരിമലയുടെ പേരിൽ ഇന്ന് നടക്കുന്ന കോലഹലങ്ങൾക്ക് ഒരു രാഷ്ട്രിയ ലക്ഷ്യം ഉണ്ട് അത് പുരോഗമന – സ്ത്രീപക്ഷ ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്ന മനു വാദി രാഷ്ട്രിയത്തിന്റെ താണ്.