Sun. Feb 25th, 2024

‘കൊലസ്ത്രീ’ സമരത്തോടുള്ള യുക്തിവാദികളുടെ പരിഹാസത്തിന് തിരിച്ചടി ആർത്തവ സമരത്തിൽ ന്യായവും ശാസ്ത്രീയതയുമുണ്ടെന്ന് കണ്ടെത്തലുമായി റീസേർച്ച് വിദ്യാർത്ഥി രംഗത്ത്. കേരളായൂണിവേഴ്സിറ്റിയിലെ റിസേർച്ച് വിദ്യാർത്ഥിയും ഗസ്റ്റ് ലക്ച്ചറുമായ വിനീത് സുകുമാരനാണ്. ശാസ്ത്രബോധമില്ലാത്ത യുക്തിവാദികളുടെ ആരോപണങ്ങളെ പൊളിച്ചടുക്കി സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. യുക്തിവാദികൾക്കും ഇതുവരെ വിനീത് ഉന്നയിച്ച ശാസ്ത്രീയവിഷയത്തെ ഖണ്ഡിക്കാനായിട്ടില്ല.

ഇതൊക്കെ മനസിലാക്കിയിട്ടാണ് അയ്യപ്പനെ പൂർവികർ ബെൽറ്റിട്ട് വെച്ചിരുന്നതെന്നും ശബരിമലവിഷയത്തിൽ വിധി തനിക്ക് അനുകൂലമാകും എന്ന് മനസിലായപ്പോൾ സ്ത്രീവിഷയത്തിൽ അയ്യപ്പൻ വർഷങ്ങളായി അടക്കിവെച്ചിരുന്ന വികാരമാണ് പ്രളയമായി അണപൊട്ടിയൊഴുകിയതെന്നും. ഇനിയും മതിയായില്ലെങ്കിൽ വരുന്നത് അനുഭവിച്ചുകൊള്ളാനും വിനീത് പറഞ്ഞു. അയ്യപ്പൻറെ ബ്രഹ്മചര്യമാണ് ‘കൊല സ്ത്രീ’കളുടെ ഐശ്വര്യമെന്നും അത് മനസിലാകാത്ത യുക്തിവാദികൾക്ക് ശാസ്ത്രബോധമുണ്ടോ എന്നും വിനീത് ചോദിക്കുന്നു. ശബരിമലയിലെ ആർത്തവസമരം കൂടുതൽ ഗവേഷണവും പഠനവും അർഹിക്കുന്ന വിഷയമാണെന്നും. ‘കൊലസ്ത്രീ’കളുടെ ആർത്തവത്തെയും അയ്യപ്പൻറെ ബ്രഹ്മചര്യത്തെയും സംബന്ധിപ്പിച്ചും താരതമ്യപ്പെടുത്തിയും കൂടുതൽ വിശ്ലേഷണ സംശ്ലേഷണ പഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ടെന്നും വിനീത് പറഞ്ഞു.

ഇപ്പോൾ വിധിവന്ന ശേഷവും ഇത്രയും നാൾ അടക്കിവെച്ചിരുന്ന അയ്യപ്പൻറെ വികാരമാണ് അയ്യപ്പൻറെ അനുഗ്രഹം ലഭിച്ച ദേശസ്നേഹികളായ അയ്യപ്പന്മാർ തെരുവിൽ തെറിപ്പാട്ടുപാടിയും സോഷ്യൽമീഡിയയിൽ സ്ത്രീകളുടെ പ്രൊഫൈലിൽ കാമഭ്രാന്ത് കാണിച്ചും തീർത്തുകൊണ്ടിരിക്കുന്നത് എന്നും വിനീത് കൂട്ടിച്ചേർത്തു.


ഈ വിഷയം സൂചിപ്പിച്ചുകൊണ്ട് വിനീത് ഇട്ടിരുന്ന ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

ശബരിമല വിഷയത്തിൽ ‘കൊലസ്ത്രീ’കൾ നടത്തുന്ന ന്യായമായ സമരത്തെ അധിക്ഷേപിക്കരുത്.ഇത്രയും യുവതികൾ അവിടെ മണ്ഡലകാലത്ത് ചെന്നിട്ടുപോന്നാൽ പിന്നെ അവിടെ ഒറ്റക്കിരിക്കുന്ന അയ്യപ്പൻ ബയോളജിക്കലി അൺഫിറ്റ് അല്ലെങ്കിൽ ഒന്നുകിൽ സ്വപ്നസ്കലനം സംഭവിക്കും അല്ലെങ്കിൽ സ്വയംഭോഗം ചെയ്യും. അതുമല്ലെങ്കിൽ വെയിലിചാടി മാളികപ്പുറത്തമ്മയെ പീഡിപ്പിക്കും. അടുത്തമണ്ഡലകാലത്ത് ചെല്ലുമ്പോൾ കുഞ്ഞയ്യപ്പൻ പൂങ്കാവനത്തിൽ കയ്യുംകാലുംവെച്ച് ഓടിക്കളിക്കുന്നത് കാണേണ്ടിവരും. ശാസ്ത്രബോധമില്ലാത്ത യുക്തിവാദികളാണ് വാസ്തവത്തിൽ ഈ സമരത്തെ എതിർക്കുന്നത്. എഴുനേൽക്കാൻ പോലും പറ്റാത്തതരത്തിൽ കൂച്ചിക്കൂട്ടി ഇരുത്തി ബെൽറ്റിട്ടു വെച്ചിരിക്കുന്ന ഒരു യുവാവിന്റെ ബിയോളജിക്കൽ നീഡിനെപ്പറ്റിപ്പോലും അവബോധമില്ലാത്ത യുക്തിവാദികളാണോ ശാസ്ത്രജ്ഞാനികൾ? അയ്യപ്പൻറെ ബ്രഹ്മചര്യം സംരക്ഷിക്കണമെന്നുണ്ടെങ്കിൽ സ്ത്രീകളെ കാണിക്കാതെ ഋശ്യശൃംഗനെപ്പോലെ ഭഗവാനെ അവിടെ സംരക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല തികച്ചും ന്യായവും ഹിന്ദുക്കളുടെ മതപരമായ ആചാരത്തിന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ഈ സമരത്തിന് എൻറെ എല്ലാപിന്തുണയും എന്നും ഉണ്ടാകും.

ഞാൻ കൊലസ്ത്രീകൾക്കൊപ്പം. അയ്യപ്പൻറെ ബ്രഹ്മചര്യമാണ് കൊലസ്ത്രീകളുടെ ഐശ്വര്യം!