മമ്മൂട്ടിയുടെ 67-ാം പിറന്നാളാണ് ഇന്ന്.താരത്തിന് പിറന്നാൾ ആശംസകളുമായി ആരാധകൾ കൊച്ചിയിലെ വീട്ടിലേക്ക് എത്തുകയുണ്ടായി. പാതിരാത്രി വീടിന് പുറത്ത് ആശംസകളുമായി എത്തിയ തന്റെ ആരാധകരെ മമ്മൂട്ടി കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വരലായിരുന്നു. മമ്മൂട്ടി ഫാൻ സ് ക്ലബ് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. കൂടാതെ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖ നടൻമാരെല്ലാം മമ്മൂട്ടിക്ക് പിറന്നാൾ ആശംസൾ നേർന്നുകൊണ്ട് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.
1951 സെപ്തംബർ ഏഴിന് വൈക്കം ചെമ്പിലാണ് മമ്മൂട്ടി ജനിച്ചത്. കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും കരസ്ഥമാക്കി. 1971ൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളീച്ചകൾ എന്ന ചിത്രതതിൽ കടത്തുകാരന്റെ ചെറിയ വേഷത്തിലെത്തിയ മമ്മൂട്ടി പിന്നീട് വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്. തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ്യവനിക. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറുകയായിരുന്നു.
ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ധ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് അടിയൊഴുക്കുകൾ എന്ന ചിത്രമാണ്. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്j;കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്;ക്കാരവും അദ്ദേഹം സ്വന്തമാക്കി.വടക്കൻ വീരഗാഥ, അമരം, വിധേയൻ, പൊന്തൻമാട, മതിലുകൾ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളെല്ലാം മമ്മൂട്ടി എന്ന പ്രതിഭയുടെ അഭിനയ ചാതുരിയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.
സൂപ്പർതാരം മോഹൻലാൽ മുതൽ യുവതലമുറയിലെ താരനക്ഷത്രങ്ങൾ വരെ മെഗാതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞു.ഹാപ്പി ബർത്തേ ഡേ ഡിയർ മമ്മൂക്ക. എന്നായിരുന്നു ലാലിന്റെ ആശംസ.
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി തെലുങ്ക് ചിത്രം യാത്രാ ടീമിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.
Team #Yatra wishes @mammukka a Super Birthday #HappyBirthdayMammukka pic.twitter.com/wa7r6Eymfp
— Friday Matinee (@VRFridayMatinee) September 6, 2018