Fri. Nov 20th, 2026

കാറപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹനാന്റെ ചികിത്സാ ചിലവ് ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്നാണ് ആശുപത്രിയുടെ സഹകരണത്തോടെ ചികിത്സാ ചിലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കോളേജ് യൂണിഫോമിൽ മീൻ വില്പന നടത്തി ശ്രദ്ധേയയായ ഹനാൻ സഞ്ചരിച്ചിരുന്ന കാർ കൊടുങ്ങല്ലൂരിൽ വച്ചാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ആറരയോടെ ദേശീയപാത 17ൽ കൊടുങ്ങല്ലൂർ കോതപറമ്പ് ടൂവീലർ വർക്ക്ഷോപ്പിന് എതിർവശത്ത് വച്ചാണ് അപകടം. അശ്രദ്ധമായി കാറിന് മുന്നിലേക്ക് ചാടിയ സൈക്കിൾ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡ്രൈവർ കാർ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ഐ ടെൻ കാറിന്റെ മുൻവശം തകർന്നു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 6282485622