അഡ്വ.ജെസ്സിൻ ഐറിന
കാലവും ചരിത്രവും സാക്ഷിയാക്കി പ്രളയ ദുരന്തം അനുഭവിക്കുന്ന ആദിവാസികളുടെ അന്നം മുടക്കികൾ ആയി പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിലെ ചിലർ മാറുന്നത് എന്ത് കൊണ്ട്?

ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷ പാർട്ടി ലടക്കമുള്ളർ ക്ലാസ് വ്യാഖ്യാനത്തിന് ഒപ്പം സോഷ്യോളജി പഠനത്തിലെ ജാതീയ പഠനങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതാണ് അല്ലെങ്കിൽ ബോധതലത്തിലും അബോധതലത്തിലും ഉള്ള ജാതീയ ചിന്തകൾ ബോധപൂർവ്വം മാറ്റിനിർത്തി പുരോഗമന മനുഷ്യപക്ഷ ഇടപ്പെടൽ സാധ്യമാവില്ലയെന്നാണ് കാലം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്.
അതിന് ഉത്തമ ഉദാഹരണമാണ്. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മഴയും ഉരുൾ പൊട്ടലുമായി ഒറ്റപ്പെട്ട് ഗവൺമെന്റിന്റെ ദുരിതാശ്വസ ക്യാമ്പിൽ പോകാനാകാതിരുന്ന 90 ആദിവാസി കുടുംബങ്ങൾ ഉള്ള പടിക്കപ്പ് ആദിവാസി ഉരടക്കമുള്ള ഊരുകളിൽ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന മനുഷ്യാവകാശ സേവനം നടത്തിയ ഗോത്രമഹാസഭ യുടെയും കർണ്ണാടക ട്രക്ക് ഓണേഴ്സ് പ്രവർത്തകർ, മറ്റ് സാമൂഹിക- സന്നദ്ധപ്രവർത്തകരെയും ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ ട്രക്കിൽ നിന്നും ചെറുവണ്ടികളിൽ കയറ്റുന്നത് സി.പി.ഐ പ്രവർത്തകനായ ലത്തീഫിന്റെയും കൂട്ടാളികളുടെയും നേതൃത്വത്തിൽ നിയമ വിരുദ്ധമായി തടഞ്ഞ തൻ പ്രമാണിത്തം സാംസ്കാരിക കേരളമെന്ന് ഊറ്റം കൊള്ളുന്നവർക്ക് എന്ത് പറയാനുണ്ട്?
മധുമാർ കേരളത്തിലെമ്പാടും ആവർത്തിക്കപ്പെടും എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയല്ലേ ഇത്? അല്ലെങ്കിൽ ആദിവാസികൾ അരപട്ടിണിയിൽ മുഷിഞ്ഞ വസ്ത്രങ്ങളുമായി വോട്ട് ബാങ്കായി നില നിൽക്കണം എന്ന ആഗ്രഹമല്ലേ ഇത്?. സാമൂഹ്യ പ്രവർത്തകരെ അനുകൂലിച്ചപൗരബോധമുള്ള തദ്ദേശവാസികളുടെ ധീരമായ നിലപാടിൽ തെല്ലൊരു ആശ്വാസം .അടിമാല ഇരുമ്പുപാലത്താണ് ഈ ദുരനുഭവം.
ആദിവാസികളുടെ ചരിത്രം പരിശോധിച്ചാൽ രക്ഷകരായി എത്തിയവർ ഭൂരിഭാഗവും അവരെ ചൂഷണം ചെയ്തു വംശഹത്യ വരുത്തിയവരാണ് അത് അമേരിക്കയിലെ റെഡ് ഇന്ത്യൻ തൊട്ട് ഓ സ്ട്രേലിയിലെ അബോർ ജനീസും അടക്കം ഇങ്ങ് കേരളത്തിലെ അട്ടപ്പാടി, ഇടുക്കി, വയനാട് അടക്കമുള്ള ആദിവാസികളടക്കം ഉൾപ്പെടുന്നു.
പല ആദിവാസി ഊരു ക ളിൽ ചെല്ലുമ്പോഴാണ് മനസ്സിലാവുന്നത് അവരുടെ പ്രകൃതി -സാമൂഹിക ജീവിതം പൗരസമൂഹത്തിന് മാതൃകയാണ് .പുറത്ത് നിന്നുള്ള മനുഷ്യർ തകർത്ത ജീവിതക്രമം മാറ്റി നിർത്തിയാൽ. ആദിവാസികൾക്ക് ഒരു രക്ഷകരുടെയും സ്വയം സ്ഥാപിക്കാൻ നടന്ന് സാമ്പത്തിക സാമൂഹി ലാഭം നേടുന്നവരെയും ആവശ്യമില്ല. അവരുടെ സാമൂഹികവും രാഷ്ട്രിയ അവകാശങ്ങളും ജീവിത രീതികളും സംസ്ക്കാരവും ബഹുമാനി ക്കുന്നവരും അതിന് വേണ്ടി അവരോടൊപ്പം നിലകൊള്ളേണ്ടവരെയും അവരുടെ സാമ്പത്തിക സ്വയം പര്യാപത ഉറപ്പാക്കാൻ വനാവകാശ നിയമം അടക്കം നടപ്പിലാക്കുന്ന ഗവൺമെന്റ് കളെയുമാണ് അവർക്ക് വേണ്ടത്.