Thursday, August 11, 2022

Latest Posts

‘മോദി സർക്കാരാണ് ദേശവിരുദ്ധർ’: മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെതിരെ കനയ്യകുമാർ

ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാർ രംഗത്ത്.

മറ്റ് കാര്യങ്ങൾ മറച്ചുവയ്ക്കാനാണ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് കനയ്യ കുമാർ ആരോപിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഈയടുത്ത് നടന്ന മനുഷ്യാവകാശ പ്രവർത്തകരുടെ കൊലപാതകങ്ങളിൽ സനാതൻ സൻസ്ത പ്രവർത്തകർക്ക് ഉള്ള ബന്ധം പുറത്തുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള അറസ്റ്റുകൾ നടക്കുന്നതെന്ന് കനയ്യകുമാർ പറഞ്ഞു.

തന്നെ ദേശവിരുദ്ധനായി മുദ്രകുത്താനാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും ശ്രമിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ മോദി സർക്കാർ ദേശവിരുദ്ധരാണെന്നതാണ് സത്യം- കനയ്യ കുമാർ വ്യക്തമാക്കി.

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.