ഭക്തജനങ്ങൾ ടെൻഷൻ അടിക്കേണ്ടതില്ല, പ്രളയക്കെടുതിക്കിടയിൽ ആളൊഴിഞ്ഞപ്പോൾ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, അയ്യപ്പൻ കന്യകൻ തന്നെ. അഥവാ ഇനി അയ്യപ്പൻ കന്യകനല്ലെങ്കിൽ അതിന് താനല്ല ഉത്തരവാദിയെന്ന് വെളിപ്പെടുത്തലുമായി നടി ചന്ദ്രാ ലക്ഷ്മൺ. “നടി ചന്ദ്രാ ലക്ഷ്മൺ ശബരിമലയിലോ?” എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും ഈ ആരോപണത്തിലെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ടും നടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.
തന്റെ ഫേസ്ബുക്കിൽ നടി മുൻപ് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. പതിനെട്ടാം പടിക്ക് താഴെ നിൽക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്.എന്നാൽ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അയ്യപ്പനെയും നടിയെയും അപമാനിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ഏതോ ഒരു കുബുദ്ധി ചിത്രം മാത്രം പ്രചരിച്ചതാണ് അയ്യപ്പനേയും നടിയെയും തെറ്റിദ്ധരിക്കാൻ കാരണമായത്.
ഒരുകാലത്ത് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ചന്ദ്രാ ലക്ഷ്മൺ ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജിനൊപ്പം സ്റ്റോപ്പ് വയലൻസ്, കാക്കി, ചക്രം എന്നീ ചിത്രങ്ങളിൽ മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാൽ കഷ്ണം ഫ്രീ
എല്ലാവർക്കും മതിയായല്ലോ ഇപ്പോ ….!സ്ത്രീകളെ ശബരിമലയിൽ കയറ്റാനുള്ള അനുമതി കൊടുക്കുന്നതിൽ കേരള സർക്കാരിന് എതിർപ്പില്ലെന്ന് അറിഞ്ഞപ്പോൾ അയ്യപ്പന്റെ കോപം മഴയിലും ഉരുൾപൊട്ടലിലും വെള്ള പൊക്കത്തിലും…..!
ഇനിയെങ്കിലും മനസിലാക്കുക. അയ്യപ്പന്റെ അടക്കി വച്ചിരുന്ന വികാരം സ്ത്രീയുടെ കാര്യം അനുകൂലമാണന്നറിഞ്ഞപ്പോൾ അണ പൊട്ടി ഒഴികിയതാണ്.ഇതല്ലാം അറിഞ്ഞാണ് പൂർവികൻമാർ അയ്യപ്പനെ ബെൽറ്റിട്ട് വച്ചിരുന്നത്.ഇപ്പൊ മതിയായല്ലോ എല്ലാവർക്കും..!