‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മഹായജ്ഞത്തിനു തുടക്കം കുറിച്ച മഹാനായ വി.ടി.ഭട്ടതിരിപ്പാട് ചതയ ദിനം പ്രമാണിച്ച് മനോരമയിൽ 1980 സെപ്തംബർ 20ന് ‘യുഗപുരുഷൻ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം

“യുഗപുരുഷൻ”
” അബ്രാഹ്മണർക്ക് നിഷേധിക്കപ്പെട്ട എല്ലാ വൈദിക മന്ത്രതന്ത്രങ്ങളും സ്വയം പഠിച്ച് തന്റെ സമുദായാത്തെ സാംസ്കാരികമായി ഉയർത്തുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിയതുയുഗപുരുഷനായ ശ്രീനാരായണ നായിരുന്നു.
‘ എന്റെ യാണീശ്വരൻ,
ആദ്ധ്യാത്മികാ ഗമം
എന്തുമീ പൊൻ ചെപ്പിലിട്ടു പൂട്ടാം!’
എന്ന ചിന്താഗതിയോട് എതിരിട്ട വിപ്ലവാചാര്യനായിരുന്നു ശ്രീനാരായണ ഗുരു’ ആദ്ധ്യാത്മിക രംഗത്തു വിശേഷിച്ചും ബ്രാഹ്മണരുടെ പിടി അയപ്പിച്ചതും ഗുരുസ്വാമികൾ തന്നെ. തൊട്ടുകൂടായ്മ, കണ്ടുകൂടായ്മ, അടുപ്പിച്ചു കൂടായ്മ എന്നീ അരുതായ്മകളുടെയും ഇല്ലായ്മകളുടെയും നേരേ പ്രതിഷേധിക്കുവാൻ ഒരു ജനതയെ അദ്ദേഹം വാർത്തെടുത്തു. ആരാധനാ സ്വാതന്ത്രൃം ജനങ്ങളുടെ ജന്മാവകാശമാണെന്ന് അരവിപ്പുറത്തുള്ള ശിവക്ഷേത്രത്തിന്റെ സ്ഥാപനത്തോടെ ക്രിയാത്മകമായി അദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ അബ്രാഹ്മണർകുള്ള അവകാശം ഉറപ്പിക്കുന്നതിനു തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരുദേവനാണ്.
എന്തുകൊണ്ട് ശ്രീ നാരായണൻ ഇതു ചെയ്തു.നായന്മാർ ഉൾപ്പെടെയുള്ള മറ്റു സമുദായക്കാർക്ക് ഇതാ കാമായിരുന്നില്ലേ? അന്നന്നു വാഴുന്ന വരെ അനുകരിച്ച കീഴ്പ്പെട്ട് ജീവിക്കുകയെന്നത് നമ്മുടെ സ്വഭാവമാണ്. നമ്പൂതിരിയായിരുന്നു ഒരു കാലത്തു സർവ്വവും. നമ്പൂതിരിയെ വേഷത്തിലും, നാട്യത്തിലും, ഭാഷയിലും, ഭാവത്തിലും അനുകരിക്കുവാൻ മറ്റു സമുദായക്കാർ തയ്യാറായി.നമ്പീശനും, ഇളയതും, പോലും നമ്പൂതിരിയെ അനുകരിക്കുവാൻ തുടങ്ങി. ഈഴവർ മാത്രമാണ് നമ്പൂതിരിക്കു വഴങ്ങാതെ മാറി നിന്നത്.
ബ്രാഹ്മണാധിപത്യത്തോട് ചരിത്രപരമായ കാരണങ്ങളാൽത്തന്നെ അവർ പൊരുതാൻ ധൈര്യം പ്രകടിപ്പിച്ചു.. ഈഴവരല്ലാത്ത മറ്റു സമുദായങ്ങൾ നമ്പൂതിരിക്ക് അടിയറവു പറഞ്ഞു.. അങ്ങാന ബ്രാഹി മന്ന അധീശത്വം സ്ഥാപിക്കുവാൻ തുടങ്ങിയതോടെ ഈഴവ വ രു ടെ മേധാവിത്വം നശിച്ചു തുടങ്ങി.നൂറ്റാണ്ടുകളോളം അവർ ഒറ്റയ്ക്ക് വിദേശീയരായ ബ്രാഹ്മണരുടെ മേധാവിത്വത്തോട് പൊരുതിനിന്നു. ഈഴവ സമുദായത്തിന്റെ മഹത്തായ പാരമ്പര്യമാണത്.
ഭാഗൃഹീനത എന്നു പറയട്ടെ അന്നു വിപ്ലവകാരികൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അങ്ങനെ നമ്പൂതിരി നേതൃത്വത്തിലുള്ള സവർണാധിപത്യം നിമിത്തം അവർക്കു ശ്രീലങ്കയിൽ പോയി അഭയം തേടേണ്ടി വന്നു. നീണ്ടകാലത്തിനു ശേഷം ശ്രീലങ്കയിലുണ്ടായിരുന്ന ബുദ്ധമതാവേശം ഉൾക്കൊണ്ട് അവർ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നു. മാമാങ്ക കാലത്ത് നിളാ നദിക്കരികെ പൊന്നാനിക്കടുത്ത് “ഈ ഴവത്തുരുത്തി ” എന്ന പേരിൽ പിന്നീടറിയപ്പെട്ട സ്ഥലത്തു സംഘടിച് അവർ വൈദിക മേധാവിത്വത്തോട് സമരം ചെയ്തു. എങ്കിലും പരാജയപ്പെട്ടു.
എല്ലാറ്റിനുമുണ്ട് ഒരവസാനം.അധോഗതിക്കു മുണ്ട് ഒരവസാനം.ശ്രീനാരായണ ഗുരുവിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു പ്രസ്ഥാനം കേരളത്തിൽ ഉടലെടുത്തു.
ജാതിക്കും മതത്തിനും എതിരായി പോരാടാൻ ആഗ്രഹിക്കുന്ന ജനവിഭാഗത്തിനു ശ്രീനാരായണൻ മഹാബലിയണു്.
മാനുഷരെല്ലാവരും ഒന്നുപോലെ ജീവിക്കണമെന്ന് അഭിലഷിക്കുന്നവർക്ക് അദ്ദേഹം ഉത്തമമാതൃകയാണ് “
(വർത്തമാനകാലത്ത് ഈ ലേഖനം പ്രസക്തമെന്ന് വിശ്വസിക്കുന്നതു കൊണ്ടും, കഴിഞ്ഞ 22 വർഷമായി അടിമകളായി ഈഴവരിൽ ഒരു വിഭാഗം ജീവിക്കുന്നതു കാണുന്നതു കൊണ്ടും ഞാൻ ഈ ലേഖനം പുനർ പ്രസിദ്ധീകരിക്കുന്നു)
കടപ്പാട്: അഡ്വ: S. ചന്ദ്രസേനൻ, കൊല്ലം

