മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. ജലന്തര്‍ കത്തോലിക്ക രൂപതയുടെ മുഖപുസ്തകത്തിലാണ് ബിഷപ്പ് ഇക്കാര്യം പറയുന്നത്. കന്യാസ്ത്രീയുടെ പീഡന പരാതി പരാമര്‍ശിക്കാതെയാണ് മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നോട്ട് പോകാന്‍ വിശാസികളുടെ സഹകരണം ആവശ്യമാണെന്നും ഇനിയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുമെന്നും വിശ്വാസികള്‍ക്കുള്ള സന്ദേശത്തില്‍ ബിഷപ്പ് പറയുന്നു. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ സന്ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്. കന്യാസ്ത്രീയുടെ ലെംഗിക പീഡന പരാതിയില്‍ കേരളത്തില്‍നിന്നുള്ള അന്വേഷണ സംഘം നാളെ ബിഷപ്പിനെ ചോദ്യം ചെയ്യും.
അതിനിടയിൽ കേരളത്തിലും സഭ വിശ്വാസം ന്യൂനപക്ഷം കൂദാശ തുടങ്ങിയ സ്ഥിരം നമ്പരുകളിറക്കി നാണംകെട്ട കളി തുടങ്ങിക്കഴിഞ്ഞു.പീഡനവീരന്മാരായ ബിഷപ്പിനെയും വൈദികനെയും സംരക്ഷിക്കാന്‍ വേണ്ടി പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന രീതി അഭയകേസിലും കണ്ടതാണ്ഈ.അന്നും പ്രതികളായ അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ജയ് വിളിപ്പിച്ചു കുട്ടികളെ തെരുവിലിറക്കിയിരുന്നു.
ഇപ്പോൾ വീണ്ടും അതേ നമ്പരുമായി ഇറങ്ങിയിരിക്കുകയാണ് സഭ. ഇതിനെതിരെ സോഷ്യൽമീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. “ഈ ജാതി ജന്തുക്കളായ കന്യാസ്ത്രീകളെയും ളോഹയിട്ടവനെയും എന്ത് പേരാണ് വിളിക്കേണ്ടത് ? കൂദാശയില്‍ തൊട്ടാല്‍ കൊച്ചു പിള്ളേരെകൊണ്ട് പ്രതിഷേധിപ്പിക്കും , പക്ഷെ പാതിരികള്‍ പെണ്ണ് പിടിച്ചാല്‍ ഒരു പ്രതിഷേധവും ഇല്ല !!!! കൊച്ചു പിള്ളേർക്ക് പറയാൻ പറ്റിയ മുദ്രാവാക്യങ്ങൾ!!!!! ഈ നാറിയ സഭയാണോ പുതു തലമുറയെ നന്മയിലേക്ക് നയിക്കാൻ പോകുന്നത് ?????!!!!!!.
എത്രയും വേഗം ആ കുട്ടികളെ ഒന്ന് കൗണ്‍സലിങ്ങിന് വിധേയം ആക്കണം. സർവ്വശക്തനായ കർത്താവിനെ വെള്ളക്കുപ്പായത്തിന്റെ പോക്കറ്റിലിട്ടു നടക്കുന്ന നിങ്ങൾ കുമ്പസാരം സംരക്ഷിക്കാൻ വേണ്ടി മുട്ടേന്നു വിരിയാത്ത കുഞ്ഞി പൈതങ്ങളെ ഉപയോഗിച്ച് കീറത്തുണിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ പ്രേരിപ്പിക്കുന്നതിനു ലേശം ഉളുപ്പ് ????? !!!!” ഇല്ലേ എന്നതരത്തിലുള്ള നിരവധി പോസ്റ്റുകളും ട്രോളുകളും ഉയരുന്നുണ്ട്.
https://newsgil.in/en/2018/08/03/online-cunsultency-advt/