Sat. Nov 21st, 2026

ഡൽഹിയില്‍ കേരള ഹൗസിന് മുന്നില്‍ മലയാളിയുടെ ആത്മഹത്യാ ഭീഷണി. ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസില്‍ ഉളളപ്പോളായിരുന്നു കത്തിയുമായി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. മു​ഖ്യ​മ​ന്ത്രി താ​മ​സി​ക്കു​ന്ന മു​റി​ക്കു മു​ന്നി​ലാ​യിരുന്നു നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്

തനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് തനിക്ക് ജീവിക്കാനുളള സാഹചര്യമൊരുക്കണമെന്നുമായിരുന്നു ഇയാള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ബാഗില്‍ നിന്ന് കത്തി പുറത്തെടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒാടിയെത്തി ഇയാളെ കീഴ്പ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഇൗ സമയം കേരള ഹൗസില്‍ ഉണ്ടായിരുന്നു.

https://newsgil.in/en/2018/08/03/online-cunsultency-advt/