Sat. Nov 21st, 2026

വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന് നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്ട് ജോ​സ​ഫൈ​ൻ ന​ട​ത്തിയ ഒ​രു പ്ര​സ്താ​വ​ന​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. വാര്‍ത്താ സമ്മേളനത്തില്‍ കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും കമ്മീഷനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

ഇത് രണ്ടും സമൂഹത്തില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളാണെന്നും അതിനെ കുറിച്ച് സമൂഹം തന്നെ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്താനില്ലന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു

എന്നാല്‍ ഇതിനു ശേഷം ജോ​സ​ഫൈ​ന്‍റെ പേ​രി​ൽ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ​ഫൈ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​രു മാ​ധ്യ​മം ന​ൽ​കി​യ വാ​ർ​ത്ത​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ജോ​സ​ഫൈ​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ൽ​കി.