Fri. Nov 20th, 2026

ആലപ്പുഴ ചാരുംമൂട് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ആക്രമിച്ച എസ്ഡിപിഐക്കാരെ ഇന്നെലെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SDPl ഇന്ന് രാവിലെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഘർഷത്തെത്തുടർന്ന് പോലീസ് ലാത്തിവീശി.

പേരൂര്‍കാരാണ്മ ഹാറൂന്‍ നിവാസില്‍ ഹൈറൂള്‍ (29), പേരൂര്‍കാരാണ്മ ചരുവു പറമ്പില്‍ നിഷാദ് (33), ചുനക്കര തെക്ക് രാജ ഭവനത്തില്‍ നിഷാജ്‌മോന്‍ (27), ചുനക്കര തെക്ക് കല്ലരിക്കും വിളയില്‍ മുഹമ്മദ് സാദത്ത് (26)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് SDPl ക്കാർ ഇന്ന് രാവിലെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്

ചാരുംമൂട് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസ് മുസ്തഫ, അജയ് എന്നിവരാണ് നേരത്തെ എസ് ഡി പി ഐ ക്കാരുടെ ആക്രമണത്തിനു ഇരയായത്. തലയ്ക്കും വയറിനും കാലിനും ഗുരുതരമായി പരുക്കേറ്റ ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പഠിപ്പു മുടക്കിയ ശേഷം ചാരുംമൂട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു ആക്രമണം .