Thu. Apr 25th, 2024

അപര്‍ണ്ണ പ്രശാന്തിനിക്ക് ഫേസ്ബുക്കില്‍ താല്‍ക്കാലിക വിലക്ക്. അപര്‍ണ്ണയുടേത് ലൈംഗീക ധ്വനിയുള്ള പോസ്റ്റുകളാണ് എന്നു മാസ് റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് ഇവര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നു വധഭീഷണി നേരിടുന്ന അപര്‍ണ്ണ പ്രശാന്തിനിക്ക് അതേ കേസിലെ പ്രതികളുടെ ഇടപെലിനെ തുടര്‍ന്നാണ് ഫേസ്ബുക്കില്‍ താല്‍ക്കാലിക വിലക്ക് നേരിടേണ്ടി വന്നത്. തെറിയഭിഷേകം നടത്തിയവര്‍ തന്നെയാണ് അപര്‍ണ്ണയുടെ പോസ്റ്റുകള്‍ക്കു ലൈംഗീക ചുവയുണ്ട് എന്നു കാണിച്ചു മാസ് റിപ്പോര്‍ട്ടിങ്ങ് നല്‍കിയ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്.

ഈ സംഭവത്തിനു ശേഷം അപര്‍ണ്ണയ്ക്കു നാലോ അഞ്ചോ പ്രാവശ്യം ഫേസ്ബുക്ക് ഉപയോഗിക്കുന്നതില്‍ വിലക്കു വന്നിരുന്നു. നിലവില്‍ അപര്‍ണ്ണ നല്‍കിയ കേസിന്റെ നടപടികള്‍ വൈകുകയാണ്. അപര്‍ണ്ണക്കെതിരെ തെറിയഭിഷേകം നടത്തിയവരുടെ പോസ്റ്റുകള്‍ സഹിതം തെളിവുകള്‍ നല്‍കിയായിരുന്നു ഇവര്‍ പരാതി നല്‍കിയത്.

അപര്‍ണ്ണയേയും അമ്മയേയും ബലാത്സംഗം ചെയ്തു കൊല്ലും എന്ന ഭീഷണി നടത്തിയവരില്‍ ഇതുവരെ ഒരാള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേരുടെ വവിരങ്ങളും ഇവര്‍ ജോലി ചെയ്യുന്ന സമയവും അടക്കം പെരുന്തല്‍മണ്ണ പോലീസില്‍ പരാതി കൊടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു പറയുന്നു.