സണ്‍ ടിവിയിലെ റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയൽ വാണി റാണിയിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി സംഗീതയെ റിസോര്‍ട്ടില്‍ നടന്ന റെയ്ഡില്‍ പൊലീസ് പിടികൂടി. ഇവരോടൊപ്പം നിരവധി സീരിയല്‍ താരങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത. യുവനടിമാരെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.

വാണി റാണിക്ക് പുറമേ ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വേശ്യാവൃത്തിയില്‍ നിന്നും കൂടുതല്‍ പണം ഉണ്ടാക്കുന്നതിനും താരപരിവേഷം നല്‍കുന്നതിനുമായാണ് ഇവര്‍ അഭിനയരംഗത്തേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.
ഒരു സെലിബ്രിറ്റി എന്നു കേള്‍ക്കുമ്പോള്‍ ഇടപാടുകാരില്‍ നിന്നും വിലപേശി പണം വാങ്ങാമെന്നും ഇവര്‍ കണക്കുകൂട്ടി. ഇവരോടൊപ്പം നിരവധി സീനിയര്‍-ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉണ്ടെന്നാണ് അറിവ്. പ്രമുഖ നടിമാരും ഇവരുടെ സംഘത്തില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

വാണി റാണി സീരിയല്‍ നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മില്‍ പാതിരാത്രിയില്‍ നടന്ന അടിപിടി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്. സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാര്‍ ഇരട്ടവേഷത്തിലെത്തുന്ന സീരിയലില്‍ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടര്‍ന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനല്‍ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരന്‍ സബിതയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജര്‍ നടിയെ അപ്പാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ അടിപിടിയായി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വഴക്ക് നടുറോഡിലേക്ക് മാറി.
സുകുമാരന്‍ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകള്‍ എത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ സീരിയലും വിവാദത്തിലായി. ഇതിന് പുതിയ തലം നല്‍കുന്നതാണ് സംഗീതയുടെ അറസ്റ്റ്. രാധിക ശരത് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തുന്നതുകൊണ്ട് തന്നെ സണ്‍ ടിവിയില്‍ ഏറ്റവും റേറ്റിങില്‍ ഓടുന്ന സീരിയലാണ് വാണി റാണി.
നടിയും സതീഷ് എന്നയാളും ചേർന്ന് സെക്സ് റാക്കറ്റ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. എഗ്മോറിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജയിലേക്ക് അയച്ചു. ഉത്തരേന്ത്യയിൽ നിന്നടക്കമുള്ള നിരവധി പെൺകുട്ടികളെയും ഇവിടെ നിന്നും പിടികൂടി റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 1996ൽ കറുപ്പു രാജ എന്ന സിനിമയിലൂടെയാണ് സംഗീത തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച സംഗീത, തമിഴ്നാട്ടിലെ അറിയപ്പെടുന്ന അഭിനയേത്രികളിൽ ഒരാളായിരുന്നു.