ദേശാഭിമാനി ചീഫ് എഡിറ്ററായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.രാജീവിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വി.വി. ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് എഡിറ്റര്‍ തസ്തികയിലേക്ക് ആരെയും നിയമിച്ചിരുന്നില്ല. മുന്‍ രാജ്യസഭാംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ രാജീവ് പാര്‍ട്ടിയുടെ അറിയപ്പെടുന്ന ബുദ്ധിജീവികളില്‍ ഒരാളാണ്. യുവ നേതൃനിരയില്‍ നിന്ന് പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റിലേക്ക് അടുത്തകാലത്താണ് രാജീവ് എത്തിയത്.
രാജ്യസഭാംഗം എന്ന നിലയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച വ്യക്തിയായിരുന്നു. രാജീവിന്റെ രാജ്യസഭാംഗത്വം അവസാനിക്കുന്ന വേളയില്‍ കക്ഷിഭേദമെന്യേ നേതാക്കള്‍ രാജീവിനെ സഭയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സെക്രട്ടറിയായ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടത് ശ്രദ്ധേയമായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ രാജീവിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു അത്.