ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെതിരെ നടക്കുന്ന നുണപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കനയ്യ തന്നെ രംഗത്ത്. സംഘപരിവാര്‍ കനയ്യ കുമാര്‍ 11 തവണ പിഎച്ച്ഡി പരീക്ഷയില്‍ പരാജയപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ സര്‍വകാലശാലയില്‍ തുടരാനായി കനയ്യ കുമാറിന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതു കൊണ്ടാണ് പരീക്ഷകളില്‍ പരാജയപ്പെടുന്നതെന്നായിരുന്നു സൈബര്‍ ലോകത്ത് നടന്ന് വന്നിരുന്ന പ്രചരണം.
ഇത്തരം പ്രചരണങ്ങള്‍ക്ക് കനയ്യ കുമാര്‍ മറുപടിപറയുന്നു.”വിവരമുള്ളവര്‍ക്ക് അറിയാം പിഎച്ച്ഡിക്ക് പരീക്ഷയില്ലെന്ന്” കനയ്യ കുമാര്‍ ട്വിറ്ററില്‍ പറഞ്ഞു. പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് താന്‍. 11 വര്‍ഷം താന്‍ ജെഎന്‍യുവില്‍ പഠിച്ചിട്ടില്ല. ഇത് ഇവിടെ ഏഴാം വര്‍ഷമാണ്. ഈ വര്‍ഷം പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കും. പിന്നെ ഒരു കാര്യം കൂടി, താന്‍ ഒരു പരീക്ഷയിലും ഇതു വരെ പരാജയപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്നും കനയ്യ ട്വിറ്ററിലെഴുതി.
കഴിഞ്ഞ വര്‍ഷം തന്നെ ഞാന്‍ പ്രബന്ധം സമര്‍പ്പിക്കാനായി ഒരുക്കിയിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ഫീല്‍ഡ് ട്രിപ്പിനു പോകാനായി വീസ കിട്ടാത്തത് തന്നെ പ്രതികൂലമായി ബാധിച്ചുവെന്നും കനയ്യ വ്യക്തമാക്കി. സോഷ്യല്‍ ട്രാന്സ്ഫോര്മേഷന് ഇന്‍ സൗത്ത് ആഫ്രിക്ക എന്നതാണ് കനയ്യുടെ പിഎച്ച്ഡിക്കുള്ള വിഷയം
Sensible people know that no university holds PhD exam. You submit a thesis. No university lets you stay enrolled after failing any exam 11 times. Its classic fake news presented without proof or common sense
Also to the disappointment of many,I have never failed any exam ever?
— Kanhaiya Kumar (@kanhaiyajnusu) April 22, 2018