Fri. Nov 20th, 2026

ഹിന്ദുവിന്റെ നീതിക്കായി തെരുവില്‍ കലാപം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി വീണ്ടും ടി.ജി മോഹന്‍ദാസ്. കോടതികള്‍ കേസ് നടത്തുന്നതിനെതിരേയും അദ്ദേഹം പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ടി.ജി.മോഹന്‍ദാസ് വിവാദ പ്രസ്താവന നടത്തിയത്. മാത്യഭൂമി ന്യൂസാണ് ഇതിന്റെ ദ്യശ്യങ്ങള്‍ പുറത്തുവിട്ടത്.

കോടതികളില്‍ നിന്ന് തത്ക്കാലം ആശ്വാസം ലഭിച്ചെന്ന് വരാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതിയുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദു ചെയ്യേണ്ട ജോലി. 1982-ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ.കരുണാകരനെ പോലെയുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ ഇന്ന് എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല, തളര്‍ച്ച ബാധിച്ചിരിക്കുകയാണ് നമുക്ക്. അതില്‍ നിന്ന് മോചിതരാകണം. ‘

കോടതിവരാന്തകളില്‍ നിരങ്ങേണ്ടവരല്ല നാം. കളങ്കരഹിതമായ കാര്യം ഞാന്‍ പറയുകയാണ്. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതികിട്ടില്ല. ആത്യന്തികമായി കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മളെന്നും മോഹന്‍ ദാസ് പറയുന്നു. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.