Sat. Nov 21st, 2026

കോട്ടയത്ത് സി.ബി.എസ്.ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കണക്ക് പരീക്ഷക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പറാണെന്ന് ആരോപണം. മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ആമീയ സലീം എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്.സ്‌കൂള്‍ അധിക്യതര്‍ ഇതുമായി ബന്ധപ്പെട്ട്‌ ലഭിച്ച പരാതി സി.ബി.എസ്.ഇ അധിക്യതര്‍ക്ക് കൈമാറി. പരീക്ഷ റദ്ദാക്കണമെന്ന് വിദ്യാര്‍ത്ഥി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നവോദയ സ്‌കൂളായിരുന്നു പരീക്ഷ കേന്ദ്രം.

സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിനിടെ കോട്ടയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആമീയ സലീം ന് ലഭിച്ചത് 2016ലെ കണക്ക് ചോദ്യപേപ്പറാണെന്ന പരാതി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്..കോട്ടയം മൗണ്ട്കാർമൽ വിദ്യാനികേതൻ വിദ്യാർത്ഥിനിയായ ആമിയ സലീമിനാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്ക് 2016ലെ ചോദ്യ പേപ്പർ ലഭിച്ചത്. പരീക്ഷയ്ക്ക് ശേഷം മറ്റ് കുട്ടികളുമായി ചർച്ച ചെയ്യുന്നതിനിടെയാണ് തനിക്ക് കിട്ടിയ ചോദ്യപേപ്പർ മാറിയ വിവരം ആമിയ മനസിലാക്കുന്നത്.

ഉടൻ തന്നെ സ്കൂൾ അധികൃതർ തിരുവനന്തപുരത്തെ സി.ബി.എസ്.ഇ മേഖലാ കേന്ദ്രത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.പരീക്ഷ റദ്ദാക്കണമെന്നും മറ്റ് കുട്ടികൾക്ക് കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആമിയയുടെ മാതാപിതാക്കളും പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, സ്കൂളിലെ മറ്റ് കുട്ടികളുടെ ചോദ്യപേപ്പറുകളൊന്നും മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ആമിയയ്ക്ക് കിട്ടിയ ചോദ്യപേപ്പർ കെട്ടിൽ നിന്നും മാറിപോയതാകാമെന്നാണ് സി.ബി.എസ്.ഇ അധികൃതർ നൽകുന്ന വിശദീകരണം.