ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആരോപണവുമായി സംഗീതജ്ഞന് ഇളയരാജ. യേശു ക്രിസ്തു ഉയര്ത്തെഴുന്നേറ്റതിനെക്കുറിച്ചാണ് ഇളയരാജ ചോദിക്കുന്നത്. ക്രൈസ്തവ സഭയ്ക്ക് ഇന്നും ഒരു നിശ്ചയമില്ല, ഉയര്‍ത്തെഴുന്നേറ്റോ ഇല്ലയോ എന്ന്. യഥാര്‍ത്ഥത്തില്‍ യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ലെന്നും ഉയര്‍ത്ത് എഴുന്നേറ്റത് രമണ മഹര്‍ഷിയാണെന്നും ഇളയരാജ പറയുന്നു.ഇളയരാജയുടെ പ്രസ്താവന ഇതിനോടകം വൈറലായിരിക്കുകയാണ്. ആര്‍എസ്എസ് അനുകൂല ഹിന്ദു സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ഇളയരാജ യുടെ പ്രസംഗം ഇങ്ങനെ… അവര്‍ പറയുന്നത് മരിച്ചതിന് ശേഷം യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നാണ്. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ യൂട്യൂബ് ഡോക്യൂമെന്ററികള്‍ കാണാറുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു ഉയര്‍ത്തെഴുന്നേല്‍പ്പ് നടന്നിട്ടില്ലെന്ന്.
എല്ലാ തെളിവുകളും നിരത്തിയാണ് അവര്‍ പറയുന്നത് യേശു ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല എന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനവും വികാസത്തിന് കാരണവുമായ ചരിത്ര സംഭവം നടന്നിട്ടില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്. അത് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള ഏക വ്യക്തി ഭഗവാന് രമണ മഹര്‍ഷിയാണ്.അതും അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോള്‍. അദ്ദേഹത്തിന് മരണഭീതിയെ മറികടക്കണമായിരുന്നു. മരണത്തിന് ശരീരത്തോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
അദ്ദേഹം തറയില്‍ കിടന്നു, ശ്വാസം അടക്കിപിടിച്ചു, രക്തയോട്ടം നിന്നു. ഹൃദയം നിന്നു ശരീരം തണുത്തു. അദ്ദേഹം മരിച്ചു. ഇത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു സംഗീത വേദിയിലാണ് ഇളയരാജ ഇങ്ങനെ പ്രതികരിച്ചത്..