Fri. Nov 20th, 2026

കല്ലറ മണിയാതുരുത്തില്‍ ഒരു വര്‍ഷം മുമ്പു സോഷില്‍ മീഡിയ വഴി പരിചയപ്പെട്ട വിദേശ യുവതിയെ പീഡിപ്പിച്ച വൈദീകനെ സഭ പുറത്താക്കി. ഫാ: തോമസ് താന്നിനില്‍ക്കുംതടത്തിലാണു വിദേശ യുവതിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കടുത്തുരുത്തി പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചു.

എന്നാല്‍ കുറ്റാരോപിതനായ വൈദികന്‍ ഒളിവിലാണ്. ഇദേഹത്തെ വൈദികി വൃത്തിയില്‍ നിന്നു നീക്കം ചെയ്തു എന്നും പോലീസ് അന്വേഷണത്തോടു പൂര്‍ണ്ണമായും സഹകരിക്കും എന്നും രൂപത അറിയിച്ചു. യുവതിയെ ബംഗ്ലാദേശില്‍ നിന്നു കേരളത്തില്‍ എത്തിച്ചാണു പീഡനം നടത്തിയത് എന്നു പറയുന്നു.

പള്ളിമേടയില്‍ വച്ചയിരുന്നു വൈദികന്‍ തന്നെ ആദ്യമായി പീഡിപ്പിച്ചത് എന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നു.യുവതി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ കോട്ടയം മഹിളമന്ദിരത്തിലാണു യുവതിയുള്ളത്. യുവതിയില്‍ നിന്നു പോലീസ് മൊഴി എടുത്തു.