Sun. Nov 22nd, 2026

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐ നേതാവ് മാപ്പ് പറഞ്ഞു. തലശേരി ഗസറ്റ് ഹൗസിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയോട് സി.ഒ.ടി നസീര്‍ മാപ്പ് പറഞ്ഞത്. 2013 ഒക്ട്‌ടോബര്‍ 27 നായിരുന്നു സംഭവം.

കണ്ണൂരില്‍ പോലീസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി.ഒ.ടി നസീര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നെറ്റിയുടെ ഇരുഭാഗത്തും നെഞ്ചിലും ഉമ്മന്‍ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജന്‍, പി.ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനം പൊലീസ് മൈതാനിയിലേക്ക് കടന്നുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഒന്നാം ഗേറ്റിനു സമീപത്ത് വെച്ച് കാറിനുനേരെ വിവിധ ഭാഗങ്ങളില്‍ നിന്നായി കല്ലേറുണ്ടായി. കല്ലേറില്‍ കാറിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് വാഹനം നിര്‍ത്തി മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴാണ് നെറ്റിയുടെ ഇരുഭാഗത്തുമായി പരിക്കുപറ്റി ചോര പൊടിഞ്ഞത് കണ്ടത്. തുടര്‍ന്ന് അദേഹത്തെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് നസീര്‍ അടക്കമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു