ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിന് ഇനിമുതല്‍ ജിഎസ്ടി ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) യുടെതാണ് തീരുമാനം. ഇതില്‍ പ്രകാരം പുതിയ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഇൗടാക്കും, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ജനസംഖ്യ, വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനായി യുഐഡിഎഐ 25 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഇത് 30 രൂപയാകും. അടുത്തയാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും