പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം എന്ന ബാബാ രാംദേവിന്റെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ പശു വാദവുമായി അഖില ലോക ഡിങ്കമത താന്ത്രികൻ കണ്ഠരര് ഫിലിപ്പരര് മൂഷികരരും രംഗത്ത്. എല്ലാ പശുക്കളോടും പശുവളർത്തുന്നവരോടും ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നു എന്നും പാലിന് അരലിറ്റർ കള്ളിന്റെയെങ്കിലും വില കൊടുക്കണം എന്നും എന്നാൽ ദേശീയ മൃഗം ആക്കേണ്ടത് എലിയെ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൻറെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് നിന്തിരുവടികൾ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. കണ്ഠരര് ഫിലിപ്പരര് മൂഷിരരുടെ ഫെയ്സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ.
“പശു നമുക്ക് പാൽ തരും “
എതോ വിവരദോഷി പാഠപുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളതാ
” അതായത് ഉത്തമാ” പശു പാൽ നമുക്ക് തരുന്നതല്ല:
നുമ്മള് പതിയെ ക്ടാവിനെക്കൊണ്ടൊക്കെ ഒന്നു മണപ്പിച്ചേച്ച് പതുക്കെ നൈസായിട്ട് ഇങ്ങ അടിച്ചുമാറ്റുന്നതാ
” അതിപ്പോപശൂന്റെ പാഠപുസ്തകത്തിൽ മനുഷ്യൻ നുമ്മക്ക് പിണ്ണാക്കും പരുത്തിക്കുരും തരുന്നു എന്നെഴുതിയിട്ടുണ്ടോന്നറിയില്ല.
ന്നാലും ഉത്തമാഅതല്ല ഇവിടെ പ്രശ്നം
“പെട്രോൾ വില കൂട്ടി ”
– ഓ
പാചക വാതക വില കൂട്ടി
“ഓ ”
നെറ്റ് ഫോൺ നിരക്ക് കൂട്ടി
“ഓ ”
സിനിമാ ടിക്കറ്റ് കൂട്ടി
“ഓ ”
കേബിൾ നിരക്ക് കൂട്ടി
“ഓ ”
ഓട്ടോ ക്കൂലി കൂട്ടി
“ഓ ”
പാൽ വില കൂട്ടി
“ദൈവമേ പാലിനും കൂട്ടിയോ ഇനി കട്ടൻ ചായ മതി പാലിനൊക്കെ ഇതെന്തോ രാ കൂട്ടുന്നെ
പാലിനൊക്കെ കൂട്ടിയാ ചോദിക്കാനാരുമില്ലെ? രണ്ടു കൊല്ലം മുന്നല്ലോ രണ്ടു രൂപാ കൂട്ടിയെഅങ്ങനെ പോകും കാര്യങ്ങൾ
ഉത്തമാ ഒരു ലിറ്റർവെള്ളത്തിനു രൂപ ഇരുപതാ ഒരു ലിറ്റർ കാർബൺ ഡൈ ഓക്സൈഡ് കലക്കിയ വെള്ളത്തിനു രൂപാ മുപ്പത്തി അഞ്ചാ കോളാ പെപ്സി തുടങ്ങിയ കീടനാശിനിക്ക് 35 ആണുവില
ഒരു ലിറ്റർ തെങ്ങിൻ കള്ളിന് രൂപാന്നൂറ്റി ഇരുപത്
ന്നിട്ടാണ് പാലിന് നാലു രൂഫാ കൂട്ടിയേന് കെടന്നു ചങ്കുപൊട്ടുന്നെ
പോയി നെടാ എല്ലാം…രാവിലെ പോയിഉപ്പിട്ടു സോഡാ നാരങ്ങാവെള്ളം കുടി
ഹല്ല പിന്നെ
ഉത്തമോ!
പശു നമുക്ക് പാൽ തരുന്നില്ല നുമ്മള് നൈസായിട്ട് ഇങ്ങ അടിച്ചുമാറ്റുന്നതാ അതിന്റെ പ്രാക്കു വേറെ
പശു ഇല്ല എന്നാലും രണ്ടു പശുക്കളുടെ കാരുണ്യത്താൽഒരു കുടുംബം കഴിഞ്ഞ ഓർമ്മയിൽ
എല്ലാ പശുക്കളോടും പശുവളർത്തുന്നവരോടും ഐക്യ ദാർഡ്യം
പാലിന് അരലിറ്റർ കള്ളിന്റെയെങ്കിലും വില കൊടുക്കണം…!