Fri. Nov 20th, 2026

സിനിമയില്‍ അഡ്ജസ്റ്റ്മെന്റ് നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം അഡ്ജസ്റ്റ്മെന്റിന്റെ കഥകളും പലരും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തു വരാത്ത സംഭവങ്ങള്‍ അതിലേറെ എന്നതാണ് വസ്തവം. നാണക്കേടിനെ ഓര്‍ത്തും സിനിമയില്‍ നിന്നും പുറത്താക്കുമെന്ന ഭയത്താലും പലരും പലകാര്യങ്ങളും പുറത്തു പറയുന്നില്ലെന്നതാണ് സത്യം.

എന്നാല്‍ ഇത്തരം ചൂഷണങ്ങളെ ധീരമായി നേരിടുകയും അത് തുറന്നു പറയാന്‍ മനസുകാണിക്കുകയും ചെയ്യുന്ന സ്ത്രീകളും ഇന്നു സിനിമാ രംഗത്തുണ്ട്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സിനിമയില്‍ അവസരം തരുന്നതിനായി പ്രമുഖ സംവിധായകന്‍ ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന 17കാരിയുടെ വെളിപ്പെടുത്തലാണിപ്പോള്‍ പുറത്തു വന്നിരികുന്നത്. ഒരു സ്വകാര്യ ചാനല്‍ ഷോയിലാണ് പെണ്‍കുട്ടി തനിക്കു നേരിടേണ്ടി വന്ന ദാരുണ സംഭവം വെളിപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറയുന്നതിങ്ങനെ: ‘കഴിഞ്ഞ മാസം, തങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.

പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി സംവിധായകന്‍ അമ്മയെ വിളിച്ച് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്, പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം. ഒരമ്മയോട് മകളെ കൂടെ കിടത്തിതരണമെന്നു പറയുമ്പോള്‍ അമ്മയ്ക്ക് അത് എത്ര മാത്രം ബുദ്ധിമുട്ടുണ്ടാക്കുമെന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.