Fri. Mar 29th, 2024

ജിഷയെ കൊലപ്പെടുത്തിയ അമീറുള്‍ ഇസ്ലാമിന് താന്‍ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. കോടതി വിധി കേട്ടതിന് ശേഷം പുറത്തെത്തിയ ജിഷയുടെ അമ്മ സുമതി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊലപാതകിയുടെ ശരീരം ചലനമറ്റ നിമിഷം മാത്രമേ ഇനി തങ്ങള്‍ക്ക് സമാധാനം ആകുവയുളളുവെന്ന് ജിഷയുടെ സഹോദരി പറഞ്ഞു.

19-ത് മാസങ്ങള്‍ക്ക് ശേഷമാണ് ജിഷ വധക്കേസില്‍ വിധി പ്രസ്താവിച്ചത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി നിരിക്ഷിച്ചു. ആസാം സ്വദേശിയായ പ്രതി അമിറുള്‍ ഇസ്ലാമിന് കോടതി പരമാവധി ശിക്ഷ തന്നെയാണ് വിധിച്ചിരിക്കുന്നത്.

വിധിയില്‍ പൂര്‍ണ്ണ സന്തോഷമുണ്ടെന്ന് അമ്മ രാജേശ്വരിയും അനുജത്തിയും അറിയിച്ചു. കേസിലെ വിധി വരുന്നത് കാണാന്‍ ജിഷയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മയും സഹോദരിയും ജിഷയുടെ കൊലപാതകത്തിന്റെ വിധി കാത്തിരിക്കുകയായിരുന്നു.

കൊലപാതകിയെന്ന് പൊലീസ് കണ്ടെത്തിയത് ആസാമില്‍ നിന്നുളള തൊഴിലാളിയായ അമീറുല്‍ ഇസ്ലാമിനെയാണ്. ഏറ്റവും കടുത്ത ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. വിധി കാത്തിരിന്നത് ഈ അമ്മ മാത്രല്ല, കേരളം കൂടെയായിരുന്നു.