ഇന്ത്യന്‍ കായിക ലോകത്ത് കേരളത്തിന് എന്നും അഭിമാനം തീര്‍ന്ന താരമാണ് പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ സ്വദേശിനിയായ പി യു ചിത്ര.ഈ അതുല്യ താരത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്.
കൂലിപ്പണിക്കാരായ ദമ്പതികളുടെ മകളായ ഈ പാവം പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ തകർത്തതില്‍ പി ടി ഉഷക്കെതിരെ കേരളത്തിന്റെ തെരുവുകളിലും പ്രതിഷേധം ഇരമ്പിയിരുന്നു. പി ടി ഉഷ റോഡ് ചിത്ര റോഡ് റോഡ് ആക്കി മാറ്റുന്ന സാഹചര്യം വരെ എറണാകുളത്ത് ഉണ്ടായി.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവർ സംഭവത്തില്‍ ഇടപെടുകയും കേന്ദ്ര കായിക മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഹൈക്കോടതിയിലും ചിത്രക്കെതിരെ നിഷേധാത്മകമായ നിലപാടാണ് സെലക്ഷൻ കമ്മിറ്റി സ്വീകരിച്ചത്.
യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രം പരസ്യ സംവിധായകനായ പ്രവീണ്‍ ഐ.ഡിയാണ് സംവിധാനം ചെയ്യുന്നത്.കന്യകാ ടാക്കീസ്, ടേക്ക് ഓഫ് എന്നീ ചിത്രങ്ങള്‍ക്ക് തിരിക്കഥയൊരുക്കിയ പി.വി ഷാജികുമാറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.