Thursday, July 29, 2021

Latest Posts

ഇവരെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ? ഈ കണക്കൊന്ന് ടാലിയാക്കി തരുമോ ?

എയ്ഡ്‌സിന്റെ പേരിൽ ധൂർത്തടിച്ചത് കോടികൾ. ജനങ്ങളെ പറ്റിക്കാൻ വർഷാവർഷം WHO ഉം KACS ( കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി) യും കണക്കുകൾ പുറത്തിറക്കുന്നു. ഈ കണക്കുകൾ ഒന്നും തമ്മിൽ യാതൊരു പൊരുത്തവുമില്ല എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി NGO കൾ രൂപീകരിച്ച് വമ്പൻമാർ കോടികൾ സമ്പാദിച്ചു. ഇപ്പോൾ ഫണ്ട് വരവ് നിലച്ചപ്പോൾ ആർട്ട് (ആന്റി റിട്രൈവൽ തെറാപ്പി) ചികിത്സക്കായി രോഗികൾക്ക് പ്രതിമാസം നൽകിയിരുന്ന 1000/- രൂപയും ഇപ്പോൾ ലഭിക്കുന്നില്ല. 2012 ൽ 520 /- രൂപ ആയിരുന്നത് 2015 ജനുവരിയിലാണ് 1000/- രൂപ ആക്കിയത്. പഴയ 520/- രൂപയുടെ കുടിശ്ശികപോലും കൊടുത്തു തീർത്തിട്ടില്ല. 60 ലക്ഷം രൂപ കുടിശ്ശികയുണ്ട്. കോടികൾ ഒഴുകിയത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന NGO കളുടേയും ഉദ്യോഗസ്ഥരുടേയും പോക്കറ്റുകളിലേക്ക് ലോക ബാങ്കിൽനിന്ന് അടുത്ത ലോൺ എടുക്കാൻ പദ്ധതിയിടുകയാണ് സർക്കാർ.

ഇന്ത്യയിലും ലോകത്തും കേരളത്തിലും എയ്ഡ്‌സ് രോഗികളുടെ എണ്ണത്തിൽ വൻതോതിൽ കുറവ് വന്നിരിക്കുന്നു എന്ന വാർത്തയാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ഡിസംബർ – 1 (ലോക എയ്ഡ്‌സ് ദിനം) ന് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലെ അത്ഭുതം. 2004 ൽ ലോകത്ത് ആകെ 20 ലക്ഷം HIV ബാധിതർ ഉണ്ടായിരുന്നു എന്നും ഇപ്പോൾ അത് 12 ലക്ഷമായി കുറഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ഓടെ രോഗബാധിതരുടെ എണ്ണം 75% ആയി കുറയുമെന്നും റിപ്പോർട്ടിൽ ഉണ്ട്. ലോകത്താകെ 3.69 കോടി ബാധിതർ ഉള്ളതായാണതിൽ പറയുന്നത്. അവരിൽ 3.4 കോടി ആളുകൾ 2014- ൽ മരിച്ചുവത്രേ. എന്നാൽ 2015 ൽ 1.5 കോടി പേർ HIV ക്കെതിരെ ചികിത്സ തേടി എന്നും റിപ്പോർട്ടിൽ പറയുന്നു. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്ര തുടരുകയാണ്.

ഇതിന്റെ കാരണം മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ അശ്രദ്ധയോ പ്രിന്റിംഗ് മിസ്റ്റേക്കോ അല്ല. (മാതൃഭൂമി, കേരളകൗമുദി, ഇന്ത്യൻ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ. ഇവയിലെല്ലാം ഇതേ കണക്ക് തന്നെയാണ് വന്നത്.) കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി HIV ബാധിതരെ കുറിച്ച് വന്നുകൊണ്ടിരിക്കുന്ന കണക്കുകൾക്ക് ഒരു പൊരുത്തവും കണ്ടുപിടിക്കാനാകില്ല. അസംബന്ധങ്ങളാണ് എയ്ഡ്‌സിനെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. ലോകാരോഗ്യ സംഘടനകൾ പോലെയുള്ള ഏജൻസികൾ കൊടുക്കുന്ന കണക്കുകൾ തൊണ്ട തൊടാതെ വിഴുങ്ങുന്നത് കൊണ്ടാണ് വൈരുദ്ധ്യങ്ങൾ നിറഞ്ഞ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നത്.

ആകെയുള്ള 3.69 കോടിപ്പേരിൽ 3.4 കോടി ആളുകൾ കഴിഞ്ഞ വർഷം മരിച്ചെങ്കിൽ 2015 ൽ 15 കോടി പേർ ചികിത്സ തേടിയതെങ്ങനെ ? ഒരൊറ്റ വർഷം കൊണ്ട് പുതുതായി ഒന്നര കോടി പേർക്ക് HIV ബാധിച്ചു എന്നാണോ? അങ്ങനെയാണെങ്കിൽ, ബാധിതരുടെ എണ്ണത്തിൽ ലക്ഷക്കണക്കിന് കുറവുണ്ടായി എന്ന അവകാശവാദം തട്ടിപ്പല്ലേ? ഇതിനുവേണ്ടി സർക്കാർ ഏജൻസികളും വിവിധ NGO കൾക്കുമായി വീതം വെച്ച് ധൂർത്തടിച്ച തുക വേസ്റ്റായി എന്നല്ലേ അർത്ഥം?

റിപ്പോർട്ടിൽ “പുതിയ നൂറ്റാണ്ടിന്റെ ആദ്യ പതിനഞ്ച് വർഷത്തിനിടെ 78 ലക്ഷത്തോളം പേരെ രോഗ ബാധയിൽനിന്ന് രക്ഷിക്കാനായിട്ടുണ്ട്”. എന്ന് പറയുന്നു. അതേ റിപ്പോർട്ടിന്റെ അവസാനഭാഗത്ത് പറയുന്നു. “രോഗം പിടിപെട്ടാൽ ചികിത്സിച്ച് ഭേദമാക്കാനുള്ള കൃത്യമായ മരുന്ന് ഇനിയും കണ്ടെത്താൻ ശാസ്ത്രത്തിന് കഴിട്ടില്ല” എന്ന്. ഒന്നാലോചിച്ചുനോക്കു, കൃത്യമായ മരുന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് WHO തന്നെ പറയുന്ന ഈ രോഗത്തിൽനിന്ന് 78 ലക്ഷം പേരെ രക്ഷിച്ചതെങ്ങനെയാണ്? ഏത് മാന്ത്രിക വടിയാണിതിന് ഉപയോഗിച്ചത്? ഏത് രാജ്യത്തുള്ള ഏത് മനുഷ്യരെയാണ് രക്ഷിച്ചത്? എന്നറിയിക്കാനും ബാധ്യത ഇല്ലേ?

റിപ്പോർട്ടിലെ വേറൊരു ഫലിതം “എയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമാരക്കാരുടെ എണ്ണം 15 വർഷത്തിനിടെ മൂന്ന് മടങ്ങായി” ഇതേ റിപ്പോർട്ടിൽ തന്നെ 2030 ഓടെ എയ്ഡ്‌സ് ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാനാകുമെന്നും അവകാശപ്പെടുന്നുണ്ട്. രോഗികളുടെ എണ്ണത്തെക്കുറിച്ച് WHO പറയുന്ന കണക്കേ നമുക്കറിയാവൂ. ഏതോ ജാലവിദ്യ ഉപയോഗിച്ച് രോഗികളെ സുഖപ്പെടുത്തുന്ന കണക്കുകളും കോടിക്കണക്കിന് ജനങ്ങൾ ഇത്മൂലം മരിക്കുന്നു എന്ന് പറയുന്ന കണക്കുകളും അവരുടേത് തന്നെ. കള്ളക്കണക്കാണെങ്കിലും വിശ്വസിക്കണമെങ്കിൽ കണക്കുകൾ വിശ്വസനീയമായ വിധത്തിൽ കണക്ക് അറിയാവുന്ന ആരെയെങ്കിലും കൊണ്ട് കള്ളക്കണക്ക് ഉണ്ടാക്കിയിട്ട് പറയണം. മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്ന ഇത്തരം കണക്കുകൾ നിരത്തരുത്. പേപ്പർ നോട്ടക്കാരല്ലാതെ വായനക്കാർ ഇല്ലാത്തതുകൊണ്ട് കുഴപ്പമില്ല.

തമാശ തീരുന്നില്ല. എയ്ഡ്‌സിന് ചികിത്സാരംഗത്തെ ആന്റിറിട്രോ വൈറൽ തൊറാപ്പി (എ.ആർ.ടി) ചികിത്സ 1.6 കോടി പേർക്ക് ഇതിനകം ലഭ്യമാക്കിയത്രേ. അടുത്ത വരിയിൽ പറയുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം 1.1 കോടി പേർക്ക് ചികിത്സ നൽകിയിട്ടുണ്ട് എന്ന്. അപ്പോൾ ബാക്കി ലോകത്ത് ദശാംശം 5% ആളുകൾക്ക് മാത്രമാണോ എ.ആർ.ടി ചികിത്സ നൽകിയത്?

കേരളത്തിൽ എയ്ഡ്‌സ് രോഗികൾ കുറയുന്നു എന്നാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രചരിപ്പിക്കുന്നത്. അവരുടെ റിപ്പോർട്ടനുസരിച്ച് 2008ൽ 2748 HIV അണുബാധിതർ ഉണ്ടായിരുന്നതായി പറയുന്നു. 2015 ൽ 1076 പേർക്ക് മാത്രമേ അണുബാധ ഉള്ളൂ എന്നും പറയുന്നു. 2005 ൽ ഒരു ലക്ഷത്തോളം അണുബാധിതർ ഉണ്ടായിരിക്കുന്നത് ഇങ്ങനെ ഗണ്യമായി കുറഞ്ഞു എന്നാണവകാശവാദം. എന്തായാലും പുതിയ കണക്കുകൾ കേരളത്തിലെ HIV ബാധിതരുടെ ആകെ എണ്ണം 27,604 ആണ്. നേരത്തേ എയ്ഡ്‌സ് ബാധിച്ചു എന്ന് പറയുന്നവരെപ്പറ്റി പിന്നെ കണക്കുകൾ ഇല്ല. അവർക്കെന്ത് സംഭവിച്ചു എന്നും അറിയില്ല. HIV മൂലം സംസ്ഥാനത്ത് മരണമടഞ്ഞ ആകെ ആളുകൾ ഇതുവരെ 4,256 പേർ മാത്രമാണ് എന്നും ഇവർ പറയുന്നു. കണക്ക് കൂട്ടിയാലും കുറച്ചാലും ശരിയാകുന്നില്ലല്ലോ? കണക്ക് തെറ്റിയോ? അതോ അവർക്കെല്ലാം എയ്ഡ്‌സ് ഭേദമായോ?

ഒരിക്കൽ എയ്ഡ്‌സ് ബാധിച്ചാൽ പൂർണ്ണമായി ഭേദമാകുന്ന രോഗമാണോ അത്? ആണെന്നോ അല്ലെന്നോ പറയാനാവില്ല. ഔദ്യോഗിക കണക്കുകൾ കണ്ടാൽ. ഓരോ വർഷവും ഓരോ കണക്കുകളാണ് പറയുന്നത്. ഒരിക്കലും പാകപ്പെടാത്ത ദഹിക്കാത്ത കണക്കുകൾ. എയ്ഡ്‌സിന്റെ പേരിൽ കോടികൾ ഒഴികിക്കൊണ്ടിരിക്കുന്ന കാലത്ത് ആ രോഗം ഒരു മഹാമാരിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഫണ്ടിന്റെ വരവ് നിലച്ചപ്പോൾ കേരളത്തിലെ എയ്ഡ്‌സ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും അപ്രത്യക്ഷരാവുകയും ചെയ്യന്നതിയിട്ടാണ് കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ അവകാശവാദം. മഹാശ്ചര്യം തന്നെയല്ലേ?

എച്ച്.ഐ.വി എന്ന വൈറസാണ് രോഗം പരത്തുന്നത് എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ അങ്ങനെ ഒരു വൈറസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലയെന്ന് വാദിക്കുന്ന വലിയൊരു വിഭാഗവും മെഡിക്കൽ സയൻസിൽ ഉണ്ട്. ഏതോ ഒരു വൈറസ് എന്നല്ലാതെ കൃത്യമായ ഗവേഷണം ആ രംഗത്ത് നടന്നാൽ മാത്രമേ ഏത് വൈറസ് എന്ന് പറയാനാകൂ.

പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവ്യക്തതകൾ മാത്രം അവശേഷിപ്പിക്കുന്ന ഒരു രോഗമാണ് എയ്ഡ്‌സ്. പിടികിട്ടാത്ത വൈറസാണ് HIV. ദശലക്ഷക്കണക്കിന് ഡോളറാണ് കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇതിന്റെ പേരിൽ ഒഴുകിയത്. ലോകത്തെ ഒരു പ്രധാന ബിസിനസ് തന്നെയായിരുന്നു എയ്ഡ്‌സ് വിരുദ്ധ പ്രവർത്തനത്തിനുള്ള NGO ഉണ്ടാക്കൽ. ഇത്രയും കോടികൾ ധൂർത്തടിച്ചിട്ടും എന്തേ എയ്ഡ്‌സ് ചികിത്സാ രംഗത്ത് പുരോഗതി ഉണ്ടാകാത്തത്? അവ്യക്തതകൾ മായ്ച്ച് കളയാത്തത്? ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുടെ കുന്തമുനകൾ ലോകത്തെ അസ്വസ്ഥമാക്കുമ്പോൾ, കള്ളക്കണക്കുകളുമായി ഒരു ലോക എയ്ഡ്‌സ് ദിനവും ലോകാരോഗ്യ സംഘടനാ റിപ്പോർട്ടും ആരേയും സ്പർശിക്കാതെ കടന്ന് പോകുന്നു. യഥാർത്ഥത്തിൽ ഈ രോഗത്തിന്റെ പേരിൽ ജീവിച്ച് മരിക്കുന്നവർക്ക് എയ്ഡ്‌സ് തന്നെയാണോ ബാധിച്ചിട്ടുള്ളത്.

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.