Delhi

ഡൽഹിയിലെ അക്രമം വേദനാജനകം; സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരമൊരുക്കണം: യു എന്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 29 പേര്‍ മരിക്കാനിടയായ അക്രമ സംഭവം ദുഃഖകരവും വേദനാജനകവുമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അക്രമങ്ങള്‍ ഒഴിവാക്കുകയും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കുകയും വേണം. സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ 29 പേര്‍ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായിട്ടുണ്ട്….


ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി നടുക്കമല്ല, നാണക്കേടാണ് ഉണര്‍ത്തുന്നത്: പ്രിയങ്ക

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 28 പേര്‍ മരിക്കാനിടയായ അക്രമ സംഭവങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരമാണെന്ന് പ്രിയങ്ക ഗാന്ധി. ഇത് നടുക്കമല്ല, നാണക്കേടാണ് ഉണര്‍ത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഡല്‍ഹിയിലെ അക്രമക്കേസ് പരിഗണിച്ച ജസ്റ്റിസ്…


‘ഇന്‍ഷാ അല്ലാഹ്, ഇവിടെ സമാധാനം പുലരും’ എന്ന് സംഘര്‍ഷ മേഖല സന്ദര്‍ശിച്ച അജിത് ഡോവല്‍

ഡല്‍ഹിയിലെ അക്രമബാധിത പ്രദേശങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്റെ ചുമതലയുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബുധനാഴ്ച വൈകീട്ട് വീണ്ടും പ്രദേശം സന്ദര്‍ശിച്ച് സുരക്ഷാ സ്ഥിതി അവലോകനം ചെയ്തു. ‘ഇന്‍ഷ അല്ലാഹ്, ഇവിടെ സമാധാനം പുലരും’ എന്ന്‌ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡോവല്‍ പിന്നീട് ആഭ്യന്തരമന്ത്രി…


ഡല്‍ഹി കലാപം: അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഏഴുപേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി…


ഡല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച് അറസ്റ്റ് നടത്തണം: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനത്ത് നിന്നും അക്രമികളെത്തുന്നു. കുഴപ്പങ്ങള്‍ സൃഷ്ടിച്ച ശേഷം ഇവര്‍ ഉടന്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇത് തടയാന്‍ ഡല്‍ഹിയലെ അതിര്‍ത്തികള്‍ അടക്കണം. ഇക്കാര്യം…


ഡല്‍ഹി കലാപം: ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ സുപ്രീം കോടതിയില്‍ ആസാദിന്റെ ഹരജി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കി. ബി ജെ പി നേതാവ് കപില്‍ മിശ്രയാണ് അക്രമത്തിന് പ്രേരണ നല്‍കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതെന്ന്…


ഡല്‍ഹിയില്‍ സി എ എ പ്രതികൂലികളും അനുകൂലികളും ഏറ്റുമുട്ടി; പോലീസുകാരന്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതി നിയമത്തെ (സി എ എ) എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹാദ്ര മേഖലയിലെ…


ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തിന് തുടക്കം; രാജകീയ വരവേല്‍പ്പ് ഒരുക്കി മോഡി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. ഭര്യ മെലാനിക്കൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രോട്ടോകോളുകളെല്ലാം മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഗുജറാത്തിന്റെ പാരമ്പര്യം വിളിച്ച് അറിയിക്കുന്ന തരത്തില്‍ വാദ്യമേളങ്ങളോടെയായിരുന്നു സ്വീകരണം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സ്വീകരണത്തിനെത്തി. തുടര്‍ന്ന്…


ഭീം ആർമിയുടെ ബന്ദിന് പിന്തുണയുമായി ഡൽഹിയെ ഇളക്കിമറിച്ച് സ്ത്രീകളുടെ പ്രതിഷേധം

സംവരണവിഷയത്തിൽ ഭീം ആർമി നടത്തുന്ന ബന്ദിന് പിന്തുണ അറിയിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രിജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചും ആയിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന കൂറ്റൻ പ്രതിഷേധം.പ്രതിഷേധക്കാർ വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിൽ റോഡുകൾ തടഞ്ഞു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത ബന്ദിന് പിന്തുണ നൽകിയാണ്…


ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണയും അധികാരമേറ്റു

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങിലാണ് ദൈവനാമത്തില്‍ സത്യവാചകം ചൊല്ലി കെജ്‌രിവാള്‍ അധികാരമേറ്റത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, ഇമ്രാന്‍…