സിദ്ദീഖ് കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി

യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഉമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനക്ക് അടക്കം വിധേയനാകാന്‍ സിദ്ദീഖ് കാപ്പന്‍ തയ്യാറാണെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയെ അറിയിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍…


യേശു കച്ചവടകേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു; കെപി യോഹന്നാന് പിന്നാലെ പോൾ ദിനകരനും കുടുങ്ങി

രാജ്യത്തെ മുതൽ മുടക്കില്ലാത്ത ബിസിനസ് സ്ഥാപനങ്ങളായ യേശു കച്ചവട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു. കേരളത്തിലെ പ്രമുഖ ആൾദൈവവും സ്വയം പ്രഖ്യാപിത ബിഷപ്പുമായ കെപി യോഹന്നാന് പിന്നാലെ തമിഴ്‌നാട്ടിലെ യേശുക്കച്ചവടക്കാരൻ പോൾ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ്…


കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് നിയമസഭ പ്രമേയത്തിലൂടെ തള്ളി

വസ്തുതാവിരുദ്ധവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും കിഫ്ബിക്കെതിരെ ആരോപിച്ചുള്ള സി എ ജി റിപ്പോര്‍ട്ട് നിയമസഭ പ്രമേയത്തിലൂടെ തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഭൂരിഭക്ഷത്തിന്റെ പിന്തുണയോടെ തള്ളുകയായിരുന്നു. സര്‍ക്കാറിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് കിഫ്ബി തയ്യാറാക്കിയിരുക്കുന്നത്. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താന്‍…


കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ മാതാവിന് ജാമ്യം

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്നാരോപിക്കപ്പെട്ട പോക്സോ കേസില്‍ മാതാവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം കേട്ടുകേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമാണെന്നും അതുകൊണ്ട് കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. നിലവിലുള്ള സംഘം അന്വേഷണം നടത്തിയാല്‍ പോര. അന്വേഷണത്തിനായി വനിതാ ഐ പി എസ്…


പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി വയനാട് സ്വദേശിയായ വിജിത് വിജയനെയാണ് അറസ്റ്റ് ചെയ്തത്. വിജിത്തിനെ നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത് വിജയന്‍ എന്നാണ്…


നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പാക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷകര്‍ തള്ളി

കഴിഞ്ഞ രണ്ട് മാസത്തോളമായി ഡല്‍ഹിയില്‍ തുടരുന്ന സമരം അവസനാപ്പിക്കുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദേശം തള്ളി കര്‍ഷകര്‍. ഒന്നര വര്‍ഷത്തേക്ക് കര്‍ഷക നിയമങ്ങള്‍ മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമാണ് കര്‍ഷകര്‍ തള്ളിയത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചാല്‍ മാത്രമേ സമരം…


ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഡോളര്‍ കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കാക്കനാട്ട് ജയിലിലെത്തി കസ്റ്റംസ് രേഖപ്പെടുത്തി. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായാണ് ശിവശങ്കറിനെ കസ്റ്റംസ് ചേര്‍ത്തിരിക്കുന്നത്. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍…


മുണ്ടക്കയത്ത് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട വൃദ്ധന്‍ മരിച്ച സംഭവം; മകന്‍ കസ്റ്റഡിയില്‍

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് വീട്ടില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് പിതാവ് മരിച്ച സംഭവത്തില്‍ മകന്‍ റെജികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റെജികുമാറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. ഭക്ഷണം പോലും നല്‍കാതെയാണ് റെജികുമാര്‍ മാതാപിതാക്കളെ ദിവസങ്ങളോളം വീടിനകത്ത് പൂട്ടിയിട്ടത്. ഇതിനു പുറമെ ഇവര്‍ കിടന്നിരുന്ന കട്ടിലില്‍…


സംസ്ഥാനത്ത് ഇന്ന് 6,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6,229 പേർക്ക് രോഗമുക്തി; 21 മരണം

സംസ്ഥാനത്ത് ഇന്ന് 6,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍കോട് 87 എന്നിങ്ങനെയാണ്…


നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പത്ത് ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 5,79,033 പുതിയ വോട്ടര്‍മാരാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 2,67,31,509 ആണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 1.56 ലക്ഷം വോട്ടര്‍മാരെ കരടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 221 ഭിന്നലിംഗക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആദ്യമായി…