ദേശ സ്നേഹികളെ, കിച്ചഡി എന്ന ദേശീയ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം ?

1600-കളുടെ തുടക്കത്തില്‍ ഫ്രഞ്ച് യാത്രികനായ ജീന്‍ ബാറ്റിസ്റ്റ് ആറ് തവണ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വൈകുന്നേരങ്ങളില്‍ പതിവായി പാചകം ചെയ്ത് ഭക്ഷിക്കുന്ന കിച്ചഡി എന്ന വിഭവത്തെക്കുറിച്ച് ഒരോ യാത്രയിലും അദ്ദേഹം കൗതുകത്തോടെ അന്വേഷിച്ചുകൊണ്ടിരുന്നു. അരി, പരിപ്പ്, ചെറുപയര്‍, നെയ്യ്, ബാര്‍ലി തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന കിച്ചടിക്ക് ഓരോ…


കേരളത്തിലെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍; ഈ മാസം മ്യൂസിയം നാടിനു സമര്‍പ്പിക്കും

സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി മ്യൂസിയം നിലമ്പൂരില്‍ ഒരുങ്ങുന്നു. അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാര്‍ സ്‌കൂളില്‍ നാട്ടുകാരും രക്ഷിതാക്കളും മുന്‍കൈ എടുത്താണ് മ്യൂസിയം ഒരുക്കിയത്. നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍ പി സ്‌കൂളിലാണ് മ്യൂസിയം തയ്യാറാകുന്നത്. നിലമ്പൂര്‍ കാടുകളിലെ വിവിധ ഗോത്രവര്‍ഗ വിഭാഗങ്ങളുടേയും മറ്റിടങ്ങളിലേയും ആദിവാസി കുടുംബങ്ങളും ജീവിതരീതികളും ഗുഹാവാസവും പ്രകൃതിദത്തമായാണ് മ്യൂസിയത്തില്‍…


“എന്റെ ചോര തിളയ്ക്കുന്നു; സ്കൂളിൽ പോയ ഒരുത്തൻ പോലും നമ്മുടെ കൂട്ടത്തിൽ ഇല്ലേ?”

റോയി മാത്യു തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ കാലത്ത് മാർഗം കൂടിയ നമ്പൂരി കുടുംബത്തിന്റെ താവഴിയിൽപ്പെട്ട ആളാണ് ഞാനുമെന്നാണ് ഇന്നലെ വരെ കരുതിയിരുന്നത്. എന്റെ അപ്പനപ്പൂന്മാരുടെ കാലം മുതൽക്കേ കേട്ടു വന്ന ഞങ്ങളുടെ കുടുംബ മഹിമ അതായിരുന്നു. പത്തു പുത്തനുണ്ടായ കാലത്ത് ഞങ്ങടെ കുടുംബക്കാര് ചേർന്ന് കാളിയാങ്കൽ – എഴുമാലിൽ…


കോണ്‍ഗ്രസ്സ് പിന്മാറി; കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കണ്ണന്താനത്തിന് എതിരാളികള്‍ ഇല്ലാതായത്.രാജസ്ഥാനില്‍ നിന്നാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.എന്നാല്‍, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് കണ്ണന്താനം നാമനിര്‍ദേശ പത്രിക…


കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് കെ.സുരേന്ദ്രന്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ നാളെ മുതല്‍ തുടരുമോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പരിഹാസം.കളങ്കിതരായ ആരും യാത്രയിലുണ്ടാവില്ലെന്നായിരുന്നാണ് വി. ഡി. സതീശന്‍ പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കില്‍…


യുഡിഎഫ്‌ നേതാക്കള്‍ ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വിഎസ്‌

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഴിമതിയും സ്ത്രീപീഡനവും അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടി നേരിട്ട് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് കോടിക്കണക്കിന് രൂപ നേരിട്ട് കൈപ്പറ്റി എന്നു തുടങ്ങി, അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു വേണ്ടി ഒരു…


വാർത്ത കേൾക്കുന്നതിൽ നിന്നും പത്രം വായനയില്‍ നിന്നും കൊച്ചുമക്കളെ വിലക്കി: മന്ത്രി എം എം മണി

ഐക്യമുന്നണി ഇനി അശ്ലീല മുന്നണിയെന്നും ഇന്ന് മുതൽ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും… വാർത്ത കേൾക്കുന്നതിൽ നിന്നും താൻ കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്നും മന്ത്രി എം എം മണി വൈദ്യുതി മന്ത്രി എം എം മണി സോളാർ റിപ്പോർട്ട് പുറത്തായതിനെ തുടർന്ന് തന്റെ ഫേസ് ബുക്കിൽ രേഖപ്പെടുത്തിയത് ഇങ്ങനെ:…


സുകുമാരക്കുറുപ്പ് മതംമാറി സൗദി അറേബ്യയിൽ;നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു

പിടികിട്ടാപ്പുള്ളി  ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിനെക്കുറിച്ച് പോലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. മൂന്നു പതിറ്റാണ്ടോളമായി പിടികിട്ടാപുള്ളിയായി ഒളുവില്‍ കഴിയുന്ന സുകുമാരക്കുറുപ്പ് അടിമുടി മാറി എന്നാണ് പോലിസിന് ലഭിച്ച വിവരം. കാരണം കക്ഷി ഇപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ച് മുസ്തഫയായി മാറി മദീനയിലെ ഒരു മുസ്ലീം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍…


‘ബ്ലൂവെയില്‍’ ഗെയിമിന് പിന്നാലെ ‘ഡെയര്‍ ആന്റ് ബ്രേവ്’

ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ ഉണ്ടാക്കിയിട്ടുള്ള ‘ബ്ലൂവെയില്‍’ ഗെയിം വരുത്തി വച്ച ദുരന്തങ്ങള്‍ കെട്ടടങ്ങും മുന്നേ മറ്റൊരു ഗെയിം കൂടി എത്തിയിരിക്കുകയാണ്.‘ഡെയര്‍ ആന്റ് ബ്രേവ്’ എന്ന പേരോട് കൂടി എത്തിയ ഈ പുതിയ ഗെയിം ഇപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ‘ട്രൂത്ത് ഓര്‍ ഡെയര്‍’ എന്ന പഴയ ഗെയിമിന്റെ…


സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമെന്ന് വി എം സുധീരന്‍

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.യുഡിഎഫ് സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ കമ്മീഷനാണെന്നും അതിനാല്‍ തന്നെ കമ്മീഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ ഗൗരവമേറിയതാണെന്നും സുധീരന്‍ വ്യക്തമാക്കി. നേരത്തെ, സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു.റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര…