Editors Pick

മാർച്ച് 22: തിഹാർ ജയിലിലും കോൽക്കത്ത ജയിലിലും അഴിക്കുള്ളിലായിട്ടും അടിയറവ് പറയാത്ത പോരാളി, സി.കെ.ചന്ദ്രപ്പൻ ഓർമ്മ ദിനം

✍️  സി. ആർ. സുരേഷ് വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ആദർശവും മാന്യതയും  കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും നൈതികതയും വിപ്ലവ വീര്യവും സാഭിമാനം ഉയർത്തിപ്പിടിച്ചിരുന്ന ഒരു തലമുറയുടെ കാവൽഭടന്മാരിൽ ഒരാളായിരുന്നു സി.കെ.ചന്ദ്രപ്പൻ (1936 – 2012). സൗമ്യതയും അന്തസ്സുമുറ്റ പെരുമാറ്റവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. പുന്നപ്രവയലാർ സമര നായകനായിരുന്ന, വയലാർ സ്റ്റാലിൻ എന്ന് അറിയപ്പെട്ടിരുന്ന…


മാർച്ച് 22: ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ പാവങ്ങളുടെ പടത്തലവൻ, എ.കെ. ഗോപാലൻ ഓർമ്മദിനം

✍️  സി. ആർ. സുരേഷ് പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ലവകാരിയായിരുന്നു എ.കെ.ജി.എന്ന എ.കെ. ഗോപാലൻ (1902 – 1977). ജനങ്ങൾക്കൊപ്പം നിന്ന്‌ ജനങ്ങളിൽ നിന്ന്‌ പഠിച്ച്‌ അവരെ നയിച്ച കമ്യൂണിസ്റ്റായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ…


മാർച്ച് 21: സാഹിത്യരംഗത്ത് ജാതിഭേദത്തെ തൂത്തെറിഞ്ഞ, മൂലൂർ എസ് പത്മനാഭപ്പണിക്കർ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ താഴ്ന്ന ജാതിക്കാരെന്നു ഗണിക്കപ്പെട്ടവരിൽ നിന്നുണ്ടായ എഴുത്തുകാർ സാഹിത്യരംഗത്ത് അവഗണിക്കപ്പെട്ട സമയത്ത് അതിനെതിരെ കവിതകൊണ്ടു കലഹിച്ച കവിയാണ് മൂലൂർ എസ്പത്മനാഭപ്പണിക്കർ (1868 – 1932). ‘സരസകവി’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യനിലുറങ്ങുന്ന മഹത്വത്തെയുണർത്തുവാൻ തകർന്ന സമുദായത്തിൻ തറകെട്ടിപ്പടുക്കുവാൻ പുത്തൻ വെളിച്ചവും കാറ്റും പൂണ്ടനൂതനമന്ദിരം അതിന്റെ മേൽ​ഗുരുഹിത മനുവർത്തിച്ചുയർത്താൻ…


മാർച്ച് 21: 2018-ൽ, ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച്‌ തേങ്ങയെ തേച്ച ദിവസം

✍️ ദേവി ഷെഫീന ഈ സംസ്ഥാന ഫലം വരിക്ക ചക്കയാണോ? അതോ കൂഴച്ചക്കയാണോ?ചക്കയ്ക്ക് ജെൻഡറുണ്ടോ? ഈ വരിക്കയും കൂഴയും ആണും പെണ്ണും പോലെ രണ്ട് ജാതി ആണോ? ഇനിപ്പോ കൂഴച്ചക്കയെ അവഗണിച്ചൂന്ന് യാരെങ്കിലും പരാതി പറഞ്ഞാൽ….? ദിപ്പോ മൊത്തം സംശയമായാല്ല വിജ്ഞാപനം വേണം സർക്കാര് വിജ്ഞാപനം… “വരിക്കചക്കേടെ ചൊള…


മാർച്ച് 20: അന്താരാഷ്ട്ര സന്തോഷ ദിനം

✍️  റെൻസൺ വി എം ലോകമെമ്പാടുമുള്ളവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി 2013 മുതൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നു. ദാരിദ്ര്യം അവസാനിപ്പിക്കുക, അസമത്വം കുറയ്ക്കുക, ഭൂമിയെ സംരക്ഷിക്കുക എന്നീ 3 പ്രധാന ഊന്നലുകളുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2015 ൽ യുഎൻ ആരംഭിച്ചു. മാനവരാശിയെ…


ലതിക സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ എം. സുനിതകുമാരിയെ അറിയുമോ?

✍️  ലിബി. സി. എസ് ചില സ്ത്രീപക്ഷ പ്രവർത്തകരുടെ രോദനങ്ങൾ കണ്ടിട്ട് പറയാതിരിക്കാൻ വയ്യ ! മുണ്ഡനം ഒരു പ്രതിഷേധമോ? നിങ്ങളുടെ പ്രതിഷേധങ്ങൾ ആണധികാരത്തെയും ബ്രഹ്മണ്യ ആചാരത്തെയും തൃപ്തിപ്പെടുത്തുന്നത് ആയിരിക്കരുത്. ബ്രഹ്മണ്യത്തെ ധിക്കരിക്കുന്ന പ്രതിഷേധങ്ങൾ മാത്രമേ പൊട്ടാൻ വെമ്പി നിൽക്കുന്ന വ്രണങ്ങൾ കുത്തിപ്പൊട്ടിക്കാൻ ഉപകരിക്കൂ. ലതികാ സുഭാഷ് ഉന്നയിച്ച…


മാർച്ച് 15: മലയാളസിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച, ജി. അരവിന്ദൻ ഓർമ്മ ദിനം

✍️  സുരേഷ്. സി.ആർ ശബ്ദത്തെയും സംഗീതത്തെയും അർത്ഥവത്തായി ഉപയോഗപ്പെടുത്തിയ ചലച്ചിത്രകാരനും കാർട്ടൂണിസ്റ്റും എഴുത്തുകാരനും സംവിധായകനുമായിരുന്നു ജി അരവിന്ദൻ (1935 – 1991) . അധികാരം, നൈതികത, മനുഷ്യനിലുള്ള വിമോചനസ്വപ്നങ്ങൾ, വിമോചനം, വികസനം തുടങ്ങിയ പല പ്രമേയങ്ങളും അരവിന്ദൻ സിനിമയുടെ അന്തർധാരകളായിരുന്നു. കോട്ടയത്ത് ജനിച്ചു. പ്രസിദ്ധ ഹാസ്യസാഹിത്യകാരൻ എം എൻ…


മാർച്ച് 14: കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രൻ ഓർമ്മ ദിനം

✍️ സുരേഷ്. സി ആർ ”ദാരിദ്ര്യദുഃഖ ദുർഭൂതപ്പിശാചിനെ പാടേ വിപാടനം ചെയ്യുവാനായ്… ഞെട്ടിയുണർന്നെഴുന്നേല്ക്കൂ യുവാക്കളേ പട്ടിണിയത്രേ പരമദുഃഖം”–  പുതുശ്ശേരി  മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും കവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായിരുന്നു ഡോ. പുതുശ്ശേരി രാമചന്ദ്രൻ (1928 – 2020). കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി രൂപപ്പെടുത്താൻ പരിശ്രമിച്ച ധിഷണാശാലികളുടെ നിരയിലെ അവസാന…


മാർച്ച് 6: നവകേരളത്തിന്റെ മാർഗദർശി, സഹോദരൻ അയ്യപ്പൻ ഓർമ്മ ദിനം

✍️  സുരേഷ് സി.ആർ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് വേണം ധർമം യഥോചിതം…” കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ യുക്തിബോധത്തിന്റെയും നിഷേധത്തിന്റെയും മാനവികതയുടെയും അസാധാരണമായ അധ്യായം എഴുതി ചേർത്ത നവോത്ഥാന നായകന്മാരിൽ ഒരാളായിരുന്നു സഹോദരൻ അയ്യപ്പൻ (1889 – 1968). കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളും…


മാര്‍ച്ച് 3: മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നല്‍കിയ ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമ്മദിനം

മലയാള ഭാഷയുടെ വളർച്ചയുടെ പടവുകളും സാഹിത്യത്തിന്റെ വികാസവും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ എഴുത്തുകാരനാണ്‌ ഇളംകുളം പി എൻ കുഞ്ഞൻപിള്ള. പ്രാചീന സാഹിത്യകൃതികളും ശാസനങ്ങളും പഠനവിധേയമാക്കിക്കൊണ്ട്‌ പ്രാചീന കേരള ചരിത്രത്തിനും ഭാഷാസാഹിത്യ പഠനത്തിനും ഇളംകുളം കുഞ്ഞൻപിള്ള നൽകിയ സംഭാവനകൾ അതുല്യമാണ്‌. കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, ഇളംകുളം പുത്തൻപുരയ്ക്കൽ കുടുംബത്തിൽ…