Wed. Apr 24th, 2024

മലപ്പുറം: ആലങ്കോട് മരിച്ച പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ചങ്ങരംകുളം പോലീസ് കേസ് എടുത്തത്. ഹക്കീമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 2019 ഡിസംബറില്‍ മരിച്ച അബ്ദുള്ളയുടെ ഒരു വര്‍ഷത്തോളമുള്ള പെന്‍ഷന്‍ തട്ടി എടുത്തു എന്നാണ് പരാതി.

പെന്‍ഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബേങ്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2020 സെപ്തംബര്‍ വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയിലുമുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് മരിച്ച അബ്ദുള്ളയുടെ വീട്ടില്‍ കിട്ടിയിട്ടുമില്ല. മെമ്പര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അബ്ദുള്ളയുടെ കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.