Wed. Apr 24th, 2024

മംഗളൂരു: വനിത പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബഗല്‍കോട്ട് സ്വദേശി കെ ജ്യോതിയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു.ഉഡുപ്പി ജില്ലയിലെ കൗപ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ജ്യോതി.

പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് യുവതി തൂങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. ഭര്‍ത്താവ് കെഎസ്ആര്‍ടിസി ജീവനക്കാരനാണ്. ഇയാള്‍ ജോലിക്ക് പോയ സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയാണ് യുവതി ജീവനൊടുക്കിയത്.