Sat. Apr 20th, 2024

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് മെയ് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ.എന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജസ്പാല്‍ ഷണ്‍മുഖനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാന്‍ ശ്രീനിവാസനോടൊപ്പം ഗായത്രി അശോക് ,ജോയി മാത്യു, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹന്‍,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

കഥ – ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രന്‍ ,പ്രൊജക്റ്റ് ഡിസൈനര്‍ -എന്‍.എം.ബാദുഷ, ക്യാമറ – അശ്വഘോഷന്‍, എഡിറ്റര്‍- കപില്‍ കൃഷ്ണ, ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, സംഗീതം – ബിജിപാല്‍, കല – കോയാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാര്‍ എടപ്പാള്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും നായകന്മാരായ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലാണ് അവസാനമായി ധ്യാന്‍ അഭിനയിച്ചത്. പ്രണവ് തന്നെ നായകനായ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.