Sat. Apr 20th, 2024

കൊച്ചി: നെട്ടൂരില്‍ ടോറസ് ലോറി ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ ഇന്നുരാവിലെ ഏഴരയോടെയായിരുന്നു അപകടം.

റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എംസാന്‍ഡ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്തു വെച്ചു തന്നെ അബ്ദുള്‍ സത്താര്‍ മരിച്ചു.