Sun. Apr 21st, 2024

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികളെയും മകളെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജീവ് വരികൂ (51), ഭാര്യ ശില്‍പ കോത (47) മകള്‍ മഹെക് വരികൂ (16) എന്നിവരാണ് മരിച്ചത്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ തീപ്പൊള്ളലേറ്റു മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച് ഏഴിനാണ് സംഭവമെങ്കിലും ഇന്നലെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തീപ്പിടുത്തത്തെ തുടര്‍ന്നാണ് മരണമെങ്കിലും വീട്ടില്‍ തീ പടര്‍ന്നതിന് സ്വാഭാവിക ലക്ഷണങ്ങളില്ലെന്നത് ദുരൂഹതയുയര്‍ത്തുകയാണ്. പതിനഞ്ചു വര്‍ഷത്തോളമായി ഇവര്‍ ഇവിടെയാണു താമസിച്ചുവരുന്നത്.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തി തീയണച്ചശേഷമാണ് മൂന്നു മൃതദേഹാവിഷ്ടങ്ങള്‍ കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സന്നദ്ധപ്രവര്‍ത്തകനായ രാജീവ് വരികു, 2016 വരെ ടൊറന്റോ പോലീസ് സേനയുടെ ഭാഗമായിരുന്നു. മകള്‍ മഹെക് ഫുട്ബോള്‍ താരമാണ്.